Latest NewsIndia

രാജ്യത്തെ 25 ലക്ഷത്തോളം വരുന്ന കാവല്‍ക്കാരെ പ്രധാനമന്ത്രി ഇന്ന് അഭിസംബോധന ചെയ്യും

ഇന്ന് വൈകിട്ട് 4.30ന് പ്രധാനമന്ത്രി ഏവരെയും അഭിസംബോധന ചെയ്യുമെന്ന് രാജ്യസഭ എംപി അനില്‍ ബാലുനി പറഞ്ഞു.

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് രാജ്യത്തെ 25 ലക്ഷത്തോളം വരുന്ന സെക്യൂരിറ്റി ജീവനക്കാരുമായി സംവാദം നടത്തും. വീഡിയോ കോണ്‍ഫറന്‍സിംഗ് വഴിയാണ് അദ്ദേഹം സെക്യൂരിറ്റി ഉദ്യോഗസ്ഥരുമായി സംവദിക്കുന്നത്. ഹോളി ആഘോഷങ്ങളുടെ മുന്നോടിയായാണ് അദ്ദേഹം രാജ്യത്തിന്റെ വിവിധ മേഖലകളിലെ കാവല്‍ക്കാരുമായി സംവാദത്തിലേര്‍പ്പെടുന്നത്. ഇന്ന് വൈകിട്ട് 4.30ന് പ്രധാനമന്ത്രി ഏവരെയും അഭിസംബോധന ചെയ്യുമെന്ന് രാജ്യസഭ എംപി അനില്‍ ബാലുനി പറഞ്ഞു.

നാളെയാണ് രാജ്യം ഹോളി ആഘോഷിക്കുന്നത്.കഴിഞ്ഞ ദിവസം മേം ഭി ചൗക്കിദാര്‍ എന്ന പേരില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി തുടക്കം കുറിച്ച ക്യാംപെയ്ന്‍ ട്വിറ്ററില്‍ ട്രന്റിംഗ് ആയി മാറിയിരുന്നു. ഇതിന് വലിയ രീതിയിലുള്ള പ്രതികരണം ലഭിച്ചതോടെ ട്വിറ്റര്‍ അക്കൗണ്ടിലും പേരിന് മാറ്റം വരുത്തിയിരുന്നു. പ്രധാനമന്ത്രിക്ക് പിന്നാലെ കേന്ദ്രമന്ത്രിമാര്‍, സംസ്ഥാന മന്ത്രിമാര്‍, തുടങ്ങി നിരവധി ആളുകള്‍ അവരുടെ പേരിന് മുന്നില്‍ ട്വിറ്ററില്‍ ചൗക്കിദാര്‍ എന്ന് ചേര്‍ത്തിരുന്നു. ഇതിനെ പരിഹസിച്ചും കോൺഗ്രസ് രംഗത്തെത്തിയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button