Latest NewsIndia

തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ മ​ത്സ​രി​​ക്കുന്നില്ലെന്ന് മാ​യാ​വ​തി

ലക്നൗ: ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ മ​ത്സ​രി​​ക്കുന്നില്ലെന്ന് ബി​എ​സ്പി നേതാവ് മാ​യാ​വ​തി. ഇപ്പോഴത്തെ രാ​ഷ്ട്രീ​യ സ്ഥി​തി​ഗ​തി​ക​ള്‍ മൂലമാണ് താൻ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍നിന്ന് വിട്ടുനിൽക്കുന്നതെന്ന് മാ​യാ​വ​തി അറിയിച്ചു. മത്സരിച്ചിരുന്നെങ്കിൽ അത് ഏ​ത് സീ​റ്റി​ല്‍​നി​ന്നാണെങ്കിലും താൻ ജയിക്കുമെന്ന് അറിയാമെന്ന് മായാവതി പറഞ്ഞു.

ആ​ര്‍​എ​ല്‍​ഡി​യും എ​സ്പി​യു​മാ​യി സ​ഖ്യം രൂ​പീ​ക​രി​ച്ച​ത് ബി​ജെ​പി​യെ പ​രാ​ജ​യ​പ്പെ​ടു​ത്താ​നാ​ണെന്നും താ​ന്‍ ഒ​രു സീ​റ്റി​ല്‍ മത്സരിക്കുന്നതിനേക്കാല്‍ പ്രാ​ധാ​ന്യം ന​ല്‍​കു​ന്ന​ത് പാ​ര്‍​ട്ടി​യെ കൂ​ടു​ത​ല്‍ സീ​റ്റു​ക​ളി​ല്‍ വി​ജ​യി​പ്പി​ക്കു​ന്ന​തി​നാ​ണെന്നും മായാവതി മാധ്യമങ്ങളോട് പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button