KeralaLatest News

കാവല്‍ക്കാരനല്ല കൊളളക്കാരനാണ് മോദിയെന്ന് പ്രതിപക്ഷനേതാവ്

ചെ​​ങ്ങ​​ന്നൂ​​ര്‍ :  പ്രധാമന്ത്രി നരേന്ദ്ര മോദിക്കെതിരെ അതിശക്തമായ ഭാഷയില്‍ വാക്കുകള്‍ പ്രയോഗിച്ച് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. മോദി കാവല്‍ക്കാരനല്ല കൊളളക്കാരനാണ് എന്നാണ് അദ്ദേഹത്തില്‍ വാക്കുകള്‍ അടിച്ചുവിട്ടത്. ഇത്രയേറെ രാജ്യത്തെ ജനങ്ങളെ കബളിപ്പിച്ച ഭരണം ഇതിന് മുമ്പ് സംഭവിച്ചിട്ടില്ലെന്നും അദ്ദേഹം തുറന്നടിച്ചു. കോര്‍പ്പറേറ്റുകള്‍ക്ക് അടിയറവ് വെച്ചു. മതേതരത്വം ഇല്ലാതാക്കി. ജാ​​തി​​യു​​ടേ​​യും മ​​ത​​ത്തി​​ന്‍റെ​​യും പേ​​രി​​ല്‍ രാജ്യത്തെ ജനങ്ങളെ തമ്മിലടിപ്പിക്കുന്ന ഭരണമാണ് മോദിയുടെ നേതൃത്വത്തിലുണ്ടായതെന്നും ചെന്നിത്തല ആരോപിച്ചു. മാ​​വേ​​ലി​​ക്ക​​ര പാ​​ര്‍​​ല​​മെ​​ന്‍റ് യു​​ഡി​​എ​​ഫ് സ്ഥാ​​നാ​​ര്‍​​ഥി കൊ​​ടി​​ക്കു​​ന്നി​​ല്‍ സു​​രേ​​ഷി​​ന്‍റെ, ചെ​​ങ്ങ​​ന്നൂ​​ര്‍ വൈ​​എം​​സി​​എ ഹാ​​ളി​​ല്‍ ന​​ട​​ന്ന തെ​​ര​​ഞ്ഞെ​​ടു​​പ്പ് ക​​ണ്‍​വ​​ന്‍​​ഷ​​ന്‍ ഉ​​ദ്ഘാ​​ട​​നം ചെ​​യ്യു​​ക​​യാ​​യി​​രു​​ന്നു അ​​ദ്ദേ​​ഹം.
ഇതേസമയം പ്രധാനമന്ത്രി എല്ലാവരോടും രാജ്യത്തിന്‍റെ കാവല്‍ക്കാരനാകണമെന്ന് നിര്‍ദ്ദേശിച്ചു അതിനോടൊപ്പം അദ്ദേഹത്തിന്‍റെ ട്വിറ്റര്‍ നാമം ചൗകീദാര്‍ മോദി എന്നാക്കി മാറ്റുകയും ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button