Latest NewsGulf

ഭർത്താവിന് സർപ്രൈസൊരുക്കാൻ യുവതിയുടെ പ്ലാസ്റ്റിക് സർജറി; വിവാഹമോചനം നേടി ഭർത്താവ്

അല്‍ഐന്‍: കുരുക്കായി പ്ലാസ്റ്റിക് സർജറി. സൗന്ദര്യം വര്‍ദ്ധിപ്പിക്കാനും ഭര്‍ത്താവിന് സർപ്രൈസൊരുക്കാനും വേണ്ടി പ്ലാസ്റ്റിക് സര്‍ജറി ചെയ്ത യുവതിക്ക് ഒടുവില്‍ വിവാഹമോചനംനേടേണ്ടിവന്നു.

ഭർത്താവാകട്ടെ തന്റെ അനുവാദമില്ലാതെ ഭാര്യ ചെയ്ത പ്രവര്‍ത്തി ഇഷ്ടപ്പെട്ടില്ലെന്നും വിവാഹ മോചനം വേണമെന്നും ആവശ്യപ്പെട്ട് അപ്പോൾതന്നെ അല്‍ഐന്‍ കോടതിയെ സമീപിച്ചപ്പോഴാണ് കോടതി വിവാഹമോചനത്തിന് അനുമതി നല്‍കിയത്.

മുഖത്തെ ചുളിവുകളും മറ്റും മാറ്റാനും ചെറിയ രൂപമാറ്റം വരുത്താനും യുവതിഭര്‍ത്താവ് രണ്ടു മാസത്തെ യാത്രയ്ക്ക് പോയ സമയം പ്ലാസ്റ്റിക് സര്‍ജറി നടത്തുകയായിരുന്നുവെന്നാണ് കോടതി രേഖകളില്‍ പറയുന്നത്. ഭാര്യ യാത്രയ്ക്കു ശേഷം തിരിച്ചെത്തുന്ന ഭര്‍ത്താവിന് സര്‍പ്രൈസ് നല്‍കാനായിരുന്നുഇങ്ങനെ ചെയ്തത്. എന്നാല്‍ സ്വാഭാവിക സൗന്ദര്യം ഇഷ്ടപ്പെട്ടിരുന്ന ഭര്‍ത്താവിന് പ്ലാസ്റ്റിക് സര്‍ജറി പോലുള്ള കാര്യങ്ങളോട് വലിയ എതിര്‍പ്പുമായിരുന്നു.

ഭാര്യ ശസ്ത്രക്രിയയ്ക്ക് തന്റെ അനുവാദമില്ലാതെ വിധേയായി എന്ന കാരണം പറഞ്ഞാണ് വിവാഹ മോചനം തേടിയത്. ഡോക്ടറുടെ നിര്‍ദേശ പ്രകാരമാണ് ശസ്ത്രക്രിയ ചെയ്തതെന്നും ഇക്കാര്യം ഭര്‍ത്താവിനെ അറിയിക്കാന്‍ സാധിക്കാത്തതില്‍ ക്ഷമ ചോദിക്കുന്നുവെന്നും ഭാര്യ അറിയിച്ചുവെങ്കിലും ഭര്‍ത്താവ് വിവാഹമോചനം ആവശ്യപ്പെട്ട് നേടിയെടുക്കുകയായിരുന്നു.

shortlink

Post Your Comments


Back to top button