Latest NewsKerala

തലസ്ഥാനത്തെ തീര പ്രദേശങ്ങളില്‍ കടല്‍കയറ്റം രൂക്ഷമാകുന്നു

വലിയതുറ: കടല്‍ കയറ്റം രൂക്ഷമായതോടെ തിരുവനന്തപുരം ജില്ലയിലെ താരപ്രദേശം അപകട ഭീഷണിയില്‍. കാലം തെറ്റിയുള്ള കടല്‍ കയറ്റത്തില്‍ ജില്ലയിലെ അഞ്ഞൂറോളം വീടുകള്‍ ഭീഷണിയിലാണ്. പ്രദേശത്ത് തിങ്കളാഴ്ച രാത്രി മുതല്‍ കടല്‍ തീരത്തേക്ക് കയറിക്കൊണ്ടിരിക്കുകയാണ്.

പൂന്തുറ മുതല്‍ വേളി പൊഴിക്കര വരെയുള്ള തീരപ്രദേശത്താണ് കടലാക്രമണം രൂക്ഷം. വലിയ തുറ, കുഴിവിളകം, വലിയതോപ്പ്, കണ്ണാന്തുറ, ബീമാപ്പള്ളി എന്നിവിടങ്ങളില്‍ കഴിഞ്ഞ തവണത്തെ കടല്‍ ക്ഷോഭത്തില്‍ മൂന്ന് നിര വീടുകള്‍ തകര്‍ന്നിരുന്നു. ഈ പ്രദേശങ്ങളിലാണ് ഇപ്പോഴും കടല്‍കയറ്റം ഭീഷണിയായിരിക്കുന്നത്. കഴിഞ്ഞ വട്ടം അഞ്ഞൂറിലധികം വീടുകള്‍ ഇവിടെ കടല്‍ ക്ഷോഭത്തില്‍ തകര്‍ന്നിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button