KeralaLatest News

മത്സരിക്കുന്ന കാര്യം പാർട്ടി തീരുമാനിക്കുമെന്ന് ശ്രീധരൻപിള്ള

തിരുവനന്തപുരം: ലോക്‌സഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന കാര്യം പാർട്ടി തീരുമാനിക്കുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ പി.എസ് ശ്രീധരൻപിള്ള. പത്തനംതിട്ടയിലെ സീറ്റിന്റെ കാര്യത്തിൽ ആർ.എസ്.എസ് ഇടപെടൽ നടന്നിട്ടുണ്ടോ എന്നത് അവരോട് ചോദിക്കണമെന്ന് ശ്രീധരൻപിള്ള മാധ്യമങ്ങളോട് പറഞ്ഞു. പ്രചരിക്കുന്ന അഭ്യൂഹങ്ങൾക്ക് മറുപടിയില്ലെന്നും അദ്ദേഹം പറഞ്ഞു.

ബിജെപിയുടെ സ്ഥാനാർത്ഥി പട്ടിക നാളെ പ്രഖ്യാപിക്കും. ആരെല്ലാം മത്സരിക്കണമെന്ന കാര്യത്തില്‍ പാര്‍ട്ടി തീരുമാനമെടുക്കുമെന്ന് ശ്രീധരന്‍ പിള്ള പറഞ്ഞു. ശ്രീധരന്‍ പിള്ളയോട് മത്സര രംഗത്തുനിന്നു മാറിനില്‍ക്കാന്‍ ബിജെപി കേന്ദ്ര നേതൃത്വം ആവശ്യപ്പെട്ടതായി വാര്‍ത്തകള്‍ വന്നിരുന്നു. ഈ പശ്ചാത്തലത്തിലാണ് പ്രതികരണം.

shortlink

Related Articles

Post Your Comments

Related Articles


Back to top button