Latest NewsLife Style

മാതാപിതാക്കൾ പെൺകുട്ടികൾക്ക് ഈ കാര്യങ്ങൾ പറഞ്ഞുകൊടുക്കാൻ മറക്കരുത്

പെൺകുട്ടികളെ വളർത്തുന്ന മാതാപിതാക്കൾ ചില കാര്യങ്ങൾ പറഞ്ഞു കൊടുക്കാൻ മറക്കരുത്. കാരണം മറ്റൊന്നുമല്ല അവർ നല്ല രീതിയിൽ വളരുന്നവരാനാണ് ഏതൊരു മാതാവും പിതാവും ആഹ്രഹിക്കുന്നത്. അങ്ങനെയെങ്കിൽ കുട്ടികൾക്ക് പറഞ്ഞുകൊടുക്കാൻ പറ്റിയ ചില കാര്യങ്ങൾ ഇവയാണ്.

ആത്മവിശ്വാസം വളർത്തുക

അഭിനന്ദനങ്ങൾ ആത്മവിശ്വാസം കൂട്ടും. നിന്നെ ഒന്നിനും കൊള്ളില്ല, നിന്നെക്കൊണ്ടത് ചെയ്യാൻ പറ്റില്ല എന്നൊന്നും ഒരിക്കലും അവളോട് പറയല്ലേ. അവളുടെ കഴിവുകളും നേട്ടങ്ങളും എന്തിന് ഒരു നല്ല പ്രവർത്തി പോലും സൗന്ദര്യമാണെന്ന് അവളെ പറഞ്ഞ് മനസിലാക്കാം.

നീ സുന്ദരിയാണ്, മിടുക്കിയാണ്

പ്രശംസ ഇഷ്ടപ്പെടാത്തവരുണ്ടോ ? നീ സുന്ദരിയാണ്, മിടുക്കിയാണ് എന്നൊക്കെ പറഞ്ഞു നോക്കു. നിങ്ങൾ പ്രതീക്ഷിക്കുന്നതിനപ്പുറം ആയിരിക്കും അതിന്റെ ഫലം. മറിച്ച് ‘നിന്നെകാണാൻ ഒരു ഭംഗിയുമില്ല’, ‘അച്ഛനും അമ്മയും ചന്തയിൽ നിന്നു വാങ്ങിയതാണു നിന്നെ’ എന്നിങ്ങനെയുള്ള കളി പറച്ചിലുകൾപോലും പെൺകുട്ടികളെ പെട്ടെന്ന് തളർത്തി കളയും. പിന്നീട് മറ്റാരെങ്കിലും നല്ലത് എന്നു പറഞ്ഞാൽ അവരോട് കുട്ടികൾ കൂടുതൽ അടുക്കാനും സാധ്യതയുണ്ട്. ഇത് ചിലപ്പോൾ അപകടങ്ങൾ വിളിച്ചു വരുത്താം.

മാതാപിതാക്കളുടെ ഫോൺനമ്പർ അറിഞ്ഞിരിക്കണം

മാതാപിതാക്കളുടെ ഫോൺനമ്പർ പെൺകുട്ടികൾ അറിഞ്ഞിരിക്കണം. കാരണം അപകടങ്ങൾ എപ്പോഴും കുട്ടികൾക്ക് പിന്നാലെയുണ്ട്.

നീ പെൺകുട്ടിയാണ് എന്നു പറഞ്ഞ് ഒന്നും നിഷേധിക്കരുത്

സാധാരണ നമ്മുടെ നാട്ടിൽ കണ്ടുവരുന്ന ഒരു രീതിയാണ് പെൺകുട്ടിയെന്ന കാരണം പറഞ്ഞ് പല കാര്യങ്ങളും നിഷേധിക്കുക എന്നത്. മരത്തിൽ കയറാനിഷ്ടമുള്ള പെൺകുട്ടി കയറിക്കോട്ടെ, പെൺകുട്ടിയാണെന്ന കാരണത്താൽ അവളെ തടയേണ്ടതില്ല. എന്നാൽ സൂക്ഷിച്ച് കയറിയില്ലെങ്കിൽ അപകടം പറ്റാമെന്നു പറഞ്ഞു കൊടുക്കാം. അവളുടെ ആഗ്രഹങ്ങളും ആവശ്യങ്ങളും ഒരു പെൺകുട്ടിയാണെന്ന ഒറ്റക്കാരണത്താൽ നിഷേധിക്കാതിരിക്കുക. അവൾ ചിറകു വിരിച്ച് പറക്കട്ടെ.

ആൺകുട്ടിയെക്കാൾ ഒട്ടും താഴെയല്ല പെൺകുട്ടി

കുട്ടികളെ ആൺപെൺ വേർതിരിവില്ലാതെ വളർത്തുക എന്നതാണ് ഒരു നല്ല രക്ഷകർത്താവിന്റെ ലക്ഷണങ്ങളിലൊന്ന്. ഒന്നിലും ആൺപെൺ വ്യത്യാസം കാണാതിരിക്കുക.

സ്വന്തം കാര്യങ്ങൾ സ്വയം ചെയ്യാൻ ശീലിപ്പിക്കുക

ചെറിയ പ്രായമുതൽ തന്നെ സ്വന്തം കാര്യങ്ങൾ അവർ ചെയ്തുവളരട്ടെ. മുടി ചീകാനായാലും ഹോംവർക്ക് ചെയ്യാനാണെങ്കിലും ചെടി നനയ്ക്കാനാണെങ്കിലും സ്വയം പര്യാപ്തയായി അവളെ വളർത്താം. മുതിരുമ്പോഴും മറ്റുള്ളവരെ ആശ്രയിക്കാതെ അവൾ ജീവിക്കട്ടെ..

shortlink

Related Articles

Post Your Comments

Related Articles


Back to top button