KeralaLatest News

തുഷാര്‍ വെള്ളാപ്പള്ളി മത്സരിച്ചാല്‍ തോല്‍ക്കുമെന്ന് ആവര്‍ത്തിച്ച് വെള്ളാപ്പള്ളി നടേശന്‍

ആലപ്പുഴയില്‍ ഷാനിമോള്‍ ഷാനിമോള്‍ ഉസ്മാന് കോണ്‍ഗ്രസ് കൊടുത്തത് തോല്‍ക്കുന്ന സീറ്റാണെന്നും ഷാനിമോളെ പാര്‍ട്ടി ചതിക്കുകയായിരുന്നുവെന്നും വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു

ആലപ്പുഴ: തുഷാര്‍ മത്സരിച്ചാല്‍ തോല്‍ക്കുമെന്ന നിലപാടില്‍ മാറ്റമില്ലെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. എസ്എന്‍ഡിപി കേഡല്‍ സംവിധാനമുള്ള സംഘടനയാണ്. അതിന്റെ അച്ചടക്കമുള്ള ഒരു സംവിധാനത്തിലെ പ്രവര്‍ത്തകനായി പ്രവര്‍ത്തിക്കുമെന്നാണ് തന്റെ പ്രതീക്ഷ. എസ്എന്‍ഡിപി അംഗത്വം രാജിവച്ച് മാത്രമേ മത്സരിക്കാന്‍ പാടുള്ള എന്ന നിലപാടിലും മാറ്റമില്ലെന്ന് വെള്ളാപ്പള്ളി വ്യക്തമാക്കി. ചാലക്കുടിയിലെ സിപിഎം സ്ഥാനാര്‍ത്ഥി ഇന്നസെന്റുമായി നടത്തിയ കൂടിക്കാഴ്ചയ്ക്കിടെ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു വെള്ളാപ്പള്ളി.നിലവില്‍ ബിഡിജെഎസിന്റെ തൃശൂരിലെ സ്ഥാനാര്‍ത്ഥിയാണ് തുഷാര്‍.

അതേസമയം ആലപ്പുഴയില്‍ ഷാനിമോള്‍ ഷാനിമോള്‍ ഉസ്മാന് കോണ്‍ഗ്രസ് കൊടുത്തത് തോല്‍ക്കുന്ന സീറ്റാണെന്നും ഷാനിമോളെ പാര്‍ട്ടി ചതിക്കുകയായിരുന്നുവെന്നും വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു. ആലപ്പുഴയില്‍ ആരിഫ് തോറ്റാല്‍ മുട്ടയടിക്കുമെന്ന് പറഞ്ഞത് രസത്തിനെന്ന് വെള്ളാപ്പള്ളി പറഞ്ഞു.

‘നല്ലതല്ലേ ആ പെണ്ണ് ആ പെണ്ണിനെ കെട്ടിക്കാന്‍ പോയപ്പോളും ഞാനുണ്ട്. ആ പെണ്ണിന്റെ മകളെ കെട്ടിക്കാന്‍ പോയപ്പോളും ഞാനുണ്ട്. ഉസ്മാന്റെ കല്യാണം വന്നപ്പോള്‍ എന്റെ കാറിലാണ് പോയത്. ആ കൊച്ചിനെ കൊണ്ടുപോയി തേല്‍ക്കണ സീറ്റിലിട്ടത് ശരിയായില്ല. ആലപ്പുഴയെ സംബന്ധിച്ച് രണ്ട് പുലികളുണ്ട്. ഒരു പുലി അവിടെ കിടപ്പുണ്ട്. മറ്റൊരു പുലിയെ വേണ്ടെന്ന് ചിലര്‍ ധരിച്ചിട്ടുണ്ട്, അപ്പോള്‍ നമുക്ക് എന്ത് ചെയ്യാം പറ്റും? ആ കൊച്ചിനെ ചതിക്കുകയാണ’്.

‘ആ കൊച്ച് എത്ര നാളായി കോണ്‍ഗ്രസിന്റെ കുപ്പായമിട്ട് നടക്കുന്നു. അതിന് നല്ലൊരു സീറ്റ് കൊടുക്കണ്ടേ. വയനാട് കൊടുക്കാമായിരുന്നു’- വെള്ളാപ്പള്ളി പറഞ്ഞു. ആ ഒരു പുലി മുന്‍ ഡിസിസി പ്രസിഡന്റാണോ എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് ‘ ചാനല്‍ ചര്‍ച്ചകളിലൊക്കെ വന്നിരിക്കുന്ന ആളില്ലേ, അയാള്‍ ആ കുട്ടിയെ കുറിച്ച് എന്തൊക്കെ പറഞ്ഞിട്ടുണ്ട്’ എന്നായിരുന്നു വെള്ളാപ്പള്ളിയുടെ മറുപടി.

shortlink

Related Articles

Post Your Comments


Back to top button