KeralaLatest NewsNews

യുഎന്‍എ തട്ടിപ്പ്; പരിശോധയ്ക്കായി നിയമിച്ച ഉന്നതാധികാര സമിതിയില്‍ ആരോപണ വിധേയരില്ലെന്ന് ജാസ്മിന്‍ ഷാ

തിരുവനന്തപുരം: യുഎന്‍എ തട്ടിപ്പ് പരിശോധിക്കാന്‍ നിയമിച്ച ഉന്നതാധികാര സമിതി കണക്കുകള്‍ ഐക്യകണ്‌ഠേന അംഗീകരിച്ചുവെന്ന് യുണൈറ്റഡ് നേഴ്‌സസ് അസോസിയേഷന്‍ പ്രതിനിധി ജാസ്മിന്‍ ഷാ. ആരോപണ വിധേയരായ ആരെയും സമിതിയില്‍ ഉള്‍ക്കൊള്ളിച്ചിട്ടില്ലെന്നും ജാസ്മിന്‍ ഷാ കൂട്ടിച്ചേര്‍ത്തു. 2017 മാര്‍ച്ച് മുതല്‍ 2018 ഡിസംബര്‍ വരെയുള്ള കണക്കുകളാണ് അവതരിപ്പിച്ചതെന്നും ജാസ്മിന്‍ ഷാ പറഞ്ഞു.

യുഎന്‍എ അഖിലേന്ത്യ സെക്രട്ടറി സുദീപാണ് സമിതിയുടെ ചെയര്‍മാന്‍. പ്രളയദുരിതാശ്വാസ നിധിയിലേക്ക് ഇന്ത്യയില്‍ നിന്നും വിദേശത്തുള്ള മലയാളി നഴ്‌സിംഗ് സമൂഹത്തില്‍ നിന്നും പിരിച്ചെടുത്ത 28 ലക്ഷം രൂപ നല്‍കിയില്ല, ജാസ്മിന്‍ ഷായുടെ ഭാര്യയുടെ കാറിന്റെ അടവ് കൊടുത്തത് യുഎന്‍എ യുടെ അക്കൌണ്ടില്‍ നിന്നാണ് തുടങ്ങി മൂന്ന് കോടി രൂപയുടെ അഴിമതി ആരോപണമാണ് ജാസ്മിന്‍ ഷായ്ക്ക് നേരെ ഉണ്ടായത്.

മൂന്ന് കോടി രൂപയുടെ തട്ടിപ്പ് നടന്നെന്ന് യുഎന്‍എ വൈസ് പ്രസിഡണ്ട് സിബി മുകേഷ് ഡിജിപിക്ക് പരാതി നല്‍കുകയായിരുന്നു. നഴ്‌സുമാരില്‍ നിന്നും ലെവി പിരിച്ചതടക്കമുള്ള തുകയില്‍ നിന്നാണ് തട്ടിപ്പ് നടത്തിയതെന്നാണ് ആരോപണം. സംഘടനയുടെ ദേശീയ പ്രസിഡന്റ് ജാസ്മിന്‍ ഷായുടെ ഡ്രൈവര്‍ സംഘടനയുടെ അക്കൗണ്ടില്‍ നിന്ന് പണമെടുത്തിട്ടുണ്ടെന്ന് പരാതി വിശദമാക്കുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button