Latest NewsIndia

സ​ഹ​പ്ര​വ​ര്‍​ത്ത​ക​ന്‍റെ വെ​ടി​യേ​റ്റ് മൂ​ന്ന് ജ​വാ​ന്‍​മാ​ര്‍ കൊ​ല്ല​പ്പെ​ട്ടു

ശ്രീ​ന​ഗ​ര്‍: ജമ്മു കശ്മീരിൽ സ​ഹ​പ്ര​വ​ര്‍​ത്ത​ക​ന്‍റെ വെ​ടി​യേ​റ്റ് മൂ​ന്ന് സി​ആ​ര്‍​പി​എ​ഫ് ജ​വാ​ന്‍​മാ​ര്‍ കൊ​ല്ല​പ്പെ​ട്ടു. കൊലചെയ്ത ശേഷം കൊലയാളി സ്വ​യം നി​റ​യൊ​ഴി​ച്ച്‌ ജീ​വ​നൊ​ടു​ക്കാ​ന്‍ ശ്ര​മി​ച്ചു. അ​ജി​ത് കു​മാ​ര്‍ എ​ന്ന കോ​ണ്‍​സ്റ്റ​ബി​ളാണ് പ്രതി. ഹെ​ഡ് കോ​ണ്‍​സ്റ്റ​ബി​ള്‍​മാ​രാ​യ രാ​ജ​സ്ഥാ​നി​ലെ ജു​ന്‍​ജു​നു സ്വ​ദേ​ശി പൊ​കാ​ര്‍​മ​ല്‍, ഡ​ല്‍​ഹി സ്വ​ദേ​ശി യോ​ഗേ​ന്ദ്ര ശ​ര്‍​മ, ഹ​രി​യാ​ന രെ​വാ​രി സ്വ​ദേ​ശി ഉ​മേ​ദ് സിം​ഗ് എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്.

ബു​ധ​നാ​ഴ്ച രാ​ത്രി 10 ന് ​കശ്മീ​രി​ലെ ഉ​ധം​പൂ​ര്‍ സി​ആ​ര്‍​പി​എ​ഫ് ക്യാമ്പിലാണ് സംഭവം അരങ്ങേറിയത്. എല്ലാരും തമ്മിൽ വാക്കേറ്റം ഉണ്ടായിരുന്നു. ഇതാണ് കൊലപാതകത്തിന് കാരണം. സം​ഭ​വ​ത്തി​നു ശേ​ഷം ജീ​വ​നൊ​ടു​ക്കാ​ന്‍ ശ്ര​മി​ച്ച അ​ജി​ത് കു​മാ​റി​നെ ഗു​രു​ത​ര​പ​രി​ക്കു​ക​ളോ​ടെ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. ഉ​ത്ത​ര്‍​പ്ര​ദേ​ശ് കാ​ണ്‍​പൂ​ര്‍ സ്വ​ദേ​ശി​യാ​ണ് അ​ജി​ത് കു​മാ​ര്‍.

shortlink

Related Articles

Post Your Comments

Related Articles


Back to top button