KeralaLatest News

കൃഷി ആവശ്യത്തിനായി നിര്‍മ്മിച്ച പടുതാകുളത്തില്‍ വീണ് 3 വയസുകാരന്‍ മരിച്ചു

ഇടുക്കി: കൃഷി ആവശ്യത്തിനായി നിര്‍മ്മിച്ച പടുതാകുളത്തില്‍ വീണ് 3 വയസുകാരന് ദാരുണാന്ത്യം. ചേമ്പളം മേക്കല്ലാര്‍ പുത്തന്‍പുരയ്ക്കല്‍ ജയരാജ്- ചിത്ര ദമ്പതികളുടെ മകനായ അഡോണ്‍ ആണ് മരിച്ചത്.കളിച്ചു കൊണ്ടിരിക്കുന്നതിനിടെയാണ് കുട്ടി അപകടത്തില്‍ പെട്ടത്.

കുട്ടിയെ കാണാതായിതിനെ തുടര്‍ന്ന് നടത്തിയ തിരച്ചിലിനൊടുവിലിലാണ് കുട്ടിയെ കണ്ടെത്തിയത്. നാട്ടുകാരുടെ സഹായത്തോടെ കുട്ടിയെ പുറത്തെടുത്ത് ഉടന്‍ തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിയ്ക്കാനായില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button