KeralaLatest News

തിരുവല്ലയില്‍ യുവാവ് തീ കൊളുത്തിയ സംഭവം; യുവതിയുടെ പോസ്റ്റ്‌മോര്‍ട്ടം ഇന്ന്

തിരുവല്ല: പ്രണയാഭ്യര്‍ത്ഥന നിരസിച്ചതിനെ തുടര്‍ന്ന് തിരുവല്ലയില്‍ യുവാവ് പെട്രോളൊഴിച്ച് കത്തിച്ച കവിതയുടെ പോസ്റ്റ്മോര്‍ട്ടം നടപടികള്‍ ഇന്ന് നടക്കും. തിരുവല്ല സിഐയുടെ നേതൃത്വത്തിലുള്ള അന്വേഷണസംഘം കൊച്ചിയിലെത്തി ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷമായിരിക്കും പോസ്റ്റ്മോര്‍ട്ടം നടത്തുക. ഇന്നലെ വൈകീട്ട് 6 മണിയോടെയാണ് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ കവിത മരണത്തിന് കീഴടങ്ങിയത്.

രക്തസമ്മര്‍ദ്ദം കുറയുകയും അണുബാധയുണ്ടാവുകയും ചെയ്തതാണ് മരണകാരണമായത്. ഈ മാസം 12 നാണ് തിരുവല്ലയില്‍ നടുറോഡില്‍ വച്ച് കവിതയെ സഹപാഠിയായിരുന്ന അജിന്‍ റെജി മാത്യു കത്തി കൊണ്ട് കുത്തുകയും തുടര്‍ന്ന് പെട്രോളൊഴിച്ച് കത്തിക്കുകയും ചെയ്തത്. 65ശതമാനം പൊള്ളലേറ്റ കവിത കഴിഞ്ഞ 8 ദിവസമായി വെന്റിലേറ്ററില്‍ ആയിരുന്നു . അജിനെ നാട്ടുകാര്‍ പിടികൂടി പൊലീസില്‍ ഏല്‍പ്പിച്ചിരുന്നു. നിലവില്‍ അജിന്‍ റെജിന്‍ മാത്യു മാവേലിക്കര സബ്ജയിലില്‍ റിമാന്‍ഡിലാണ്. വധശ്രമത്തിനാണ് കേസെടുത്തിരുന്നതെങ്കിലും പെണ്‍കുട്ടി മരിച്ച സാഹചര്യത്തില്‍ കൊലപാതകക്കേസായി മാറും.

shortlink

Related Articles

Post Your Comments

Related Articles


Back to top button