NattuvarthaLatest News

സ്‌കൂട്ടറും ബൈക്കും ഓട്ടോയും ഇടിച്ച് 2 മരണം

കറുകച്ചാല്‍ : കോട്ടയത്ത് വാഹനാപകടത്തില്‍ രണ്ട് യുവാക്കള്‍ക്ക് ദാരുണ മരണം. സ്‌കൂട്ടറും ബൈക്കും ഓട്ടോറിക്ഷയും കൂട്ടിയിടിച്ചാണ് അപകടം. 6 പേര്‍ക്ക് പരുക്കേറ്റു. ഇതില്‍ ഒരാളുടെ നില ഗുരുതരമാണ്. ബൈക്ക് യാത്രികരായ കറുകച്ചാല്‍ വിത്തരിക്കുന്ന് നാരായണന്റെ മകന്‍ ധനരാജ് (31) കങ്ങഴ പരുത്തിമൂട് താന്നിക്കല്‍ മധുവിന്റെ മകന്‍ നിതിന്‍ (23) എന്നിവരാണ് മരിച്ചത്. നിതിന്റെ സഹോദരന്‍ ജിതിന്‍(18), സുഹൃത്ത് സബിന്‍ (21) ഗുരുതരമായി പരുക്കേറ്റു കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്.

ഓട്ടോ ഡ്രൈവര്‍ മാമുണ്ട ചേറ്റുതടത്തില്‍ സി.പി.അജയന്‍ (41), കിഴക്കേപറമ്പില്‍ കെ.ആര്‍.വിജയന്‍ (60),പടിക്കാകുളം ഷാര്‍ലി (46), മുതുഞാറക്കുളം എം.ടി രമേശന്‍(60) എന്നിവര്‍ കറുകച്ചാലിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. ചങ്ങനാശേരി-വാഴൂര്‍ റോഡില്‍ എന്‍എസ്എസ് ജംക്ഷനില്‍ ഇന്നലെ രാത്രി 9.15നാണ് അപകടം. മാമ്മൂട് ഭാഗത്തു നിന്നു കറുകച്ചാല്‍ ഭാഗത്തേക്കു പോയ സ്‌കൂട്ടറും ബൈക്കും തമ്മില്‍ കൂട്ടിയിടിക്കുകയും നിയന്ത്രണം വിട്ട് മാമ്മൂട് ഭാഗത്തേക്കു പോയ ഓട്ടോയില്‍ ഇടിക്കുകയുമായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button