Latest NewsIndia

മോദി വാരണാസിയിലും അമിത് ഷാ ഗാന്ധി നഗറിലും : കേരളത്തിലെയും സ്ഥാനാർത്ഥിപട്ടിക പുറത്തു വിട്ടു

ഡൽഹിയിൽ ബിജെപി ആസ്ഥാനത്ത് നടന്ന വാർത്താ സമ്മേളനത്തിൽ കേന്ദ്രമന്ത്രി ജെപി നദ്ദയാണ് സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചത്.

ന്യൂഡൽഹി: ലോക്സഭാ തെരഞ്ഞെടുപ്പിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി വീണ്ടും വാരണാസിയിൽ നിന്ന് തന്നെ ജനവിധി തേടും. ബിജെപി ദേശീയ അദ്ധ്യക്ഷൻ ഗാന്ധിനഗറിലും മത്സരിക്കും. നിതിൻ ഗഡ്കരി നാഗ്പൂരിൽ സ്ഥാനാർത്ഥിയാകും. രാജ്നാഥ് സിംഗ് ലക്നൌവിലും സ്മൃതി ഇറാനി അമേത്തിയിലും ജനവിധി തേടും. ഡൽഹിയിൽ ബിജെപി ആസ്ഥാനത്ത് നടന്ന വാർത്താ സമ്മേളനത്തിൽ കേന്ദ്രമന്ത്രി ജെപി നദ്ദയാണ് സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചത്.

കഴിഞ്ഞ ദിവസങ്ങളിൽ നടന്ന തെരഞ്ഞെടുപ്പ് കമ്മിറ്റി യോഗത്തിന് ശേഷമാണ് പ്രഖ്യാപനം. അതെ സമയം കേരളത്തിൽ തിരുവനന്തപുരത്തു കുമ്മനം രാജശേഖരനും ആറ്റിങ്ങലിൽ ശോഭ സുരേന്ദ്രനും വടകരയിൽ വി കെ സജീവനും ജനവിധി തേടും.

പാലക്കാട് സി കൃഷ്ണകുമാറും എറണാകുളത്തു അൽഫോൻസ് കണ്ണന്താനവും കണ്ണൂരിൽ സി കെ പദ്മനാഭനും മത്സരിക്കും..ചാലക്കുടി – എ.എൻ.രാധാകൃഷ്ണൻ,പൊന്നാനി – വി.ടി.രമ
മലപ്പുറം – ഉണ്ണികൃഷ്ണൻ മാസ്റ്റർ, കോഴിക്കോട് – പ്രകാശ് ബാബു, കാസർകോട് – രവിഷ് തന്ത്രി എന്നിവർ ജനവിധി തേടും.ആലപ്പുഴയിൽ Dr . കെബി. രാധാകൃഷ്ണനും കൊല്ലത്തു കെ വി ബാബുവും മത്സരിക്കും

updating…

shortlink

Related Articles

Post Your Comments

Related Articles


Back to top button