Latest NewsGulf

കുവൈത്ത് സ​ന്ദ​ര്‍ശ​ക വി​സ; ഇനി മുതൽ അ​പേ​ക്ഷ​ക​ന്റെ ശ​മ്പ​ളം നോക്കി

സ​ഹോ​ദ​ര​ങ്ങ​ളു​ടെ സ​ന്ദ​ർ​ശ​ന​വി​സ​ക്ക്​ പ​ര​മാ​വ​ധി 30 ദി​വ​സ​മാ​ണ്​ കാ​ല​പ​രി​ധി

കു​വൈ​ത്ത്​ സി​റ്റി: ഇനി മുതൽ കു​വൈ​ത്തി​ൽ ഇ​നി പ്ര​വാ​സി​ക​ൾ​ക്ക്​ സ​ന്ദ​ര്‍ശ​ക വി​സ അ​നു​വ​ദി​ക്കു​ന്ന​ത് അ​പേ​ക്ഷ​ക​ന്റെ ശ​മ്പ​ള​ത്തി​​ന്റെ അ​ടി​സ്ഥാ​ന​ത്തി​ൽ. ഇ​തു​സം​ബ​ന്ധി​ച്ച് ആ​ഭ്യ​ന്ത​ര​മ​ന്ത്രാ​ല​യം ഇ​ഖാ​മ​കാ​ര്യ അ​ണ്ട​ര്‍സെ​ക്ര​ട്ട​റി മേ​ജ​ര്‍ ജ​ന​റ​ല്‍ ത​ലാ​ല്‍ അ​ൽ മ​അ്​​റ​ഫി വി​വി​ധ ഗ​വ​ർ​ണ​റേ​റ്റു​ക​ളി​ലെ താ​മ​സ​കാ​ര്യ വ​കു​പ്പു​ക​ൾ​ക്ക്​ നി​ർ​ദേ​ശം ന​ൽ​കി.

കൂടാതെ യൂ​റോ​പ്യ​ന്മാ​രു​ടെ ടൂ​റി​സ്​​റ്റ്​ വി​സ, കു​വൈ​ത്തി​ൽ ഇ​ഖാ​മ​യു​ള്ള വി​ദേ​ശി​ക​ളു​ടെ ഭാ​ര്യ, കു​ട്ടി​ക​ൾ എ​ന്നി​വ​രു​ടെ സ​ന്ദ​ർ​ശ​ക​വി​സ എ​ന്നി​വ​ക്ക്​ മൂ​ന്നു​മാ​സ​ത്തെ കാ​ലാ​വ​ധി​യാ​ണു​ണ്ടാ​വു​ക. ക​മേ​ഴ്​​സ്യ​ൽ സ​ന്ദ​ർ​ശ​ക വി​സ, ഭാ​ര്യ​യും കു​ട്ടി​ക​ളും ഒ​ഴി​കെ​യു​ള്ള​വ​രു​ടെ സ​ന്ദ​ർ​ശ​ക വി​സ എ​ന്നി​വ​ക്ക്​ ഒ​രു​മാ​സ​ത്തെ കാ​ലാ​വ​ധി മാ​ത്ര​മാ​ണ്​ അ​നു​വ​ദി​ക്കു​ക. വി​ദേ​ശി​ക​ൾ​ക്ക് ര​ക്ഷി​താ​ക്ക​ളെ (മാ​താ​പി​താ​ക്ക​ളെ​യോ ഭാ​ര്യ​യു​ടെ മാ​താ​പി​താ​ക്ക​ളെ​യോ) സ​ന്ദ​ർ​ശ​ക​വി​സ​യി​ൽ കൊ​ണ്ടു​വ​ര​ണ​മെ​ങ്കി​ൽ കു​റ​ഞ്ഞ​ത്​ 500 ദീ​നാ​ർ ശ​മ്പ​ളം വേ​ണം. അ​തേ​സ​മ​യം, ഭാ​ര്യ​യെ​യും കു​ട്ടി​ക​ളെ​യും കൊ​ണ്ടു​വ​രാ​ൻ 250 ദീ​നാ​ർ മ​തി.

കൂടാതെ സ​ഹോ​ദ​ര​ങ്ങ​ളു​ടെ സ​ന്ദ​ർ​ശ​ന​വി​സ​ക്ക്​ പ​ര​മാ​വ​ധി 30 ദി​വ​സ​മാ​ണ്​ കാ​ല​പ​രി​ധി. സ്​​​പോ​ൺ​സ​റു​ടെ ജോ​ലി​യും സാ​ഹ​ച​ര്യ​ങ്ങ​ളും സ​ന്ദ​ർ​ശ​ന​ത്തി​​െൻറ ഉ​ദ്ദേ​ശ്യ​വും അ​നു​സ​രി​ച്ച്​ എ​മി​ഗ്രേ​ഷ​ൻ മാ​നേ​ജ​ർ​ക്ക്​ വി​സ കാ​ലാ​വ​ധി വെ​ട്ടി​ക്കു​റ​ക്കാ​ൻ അ​വ​കാ​ശ​മു​ണ്ടാ​വും. ഭാ​ര്യ, കു​ട്ടി​ക​ൾ, ര​ക്ഷി​താ​ക്ക​ൾ എ​ന്നി​വ​രു​ടെ​യെ​ല്ലാം വി​സ കാ​ലാ​വ​ധി എ​മി​ഗ്രേ​ഷ​ൻ മാ​നേ​ജ​റു​ടെ വി​വേ​ച​നാ​ധി​കാ​ര പ​രി​ധി​യി​ൽ​വ​രും.

shortlink

Related Articles

Post Your Comments

Related Articles


Back to top button