KeralaLatest News

ഓച്ചിറയില്‍ ഇതര സംസ്ഥാന വഴിയോരകച്ചവടക്കാരുടെ മകളെ തട്ടിക്കൊണ്ട് പോയത്  ;  വനിതാ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു

കൊല്ലം: ഓച്ചിറയില്‍ വഴിയരികില്‍ കച്ചവടം നടത്തുന്ന രാജാസ്ഥാനി ദമ്പതികളുടെ മകളെ തട്ടിക്കൊണ്ട് പോയ സംഭവത്തില്‍ വനിതാ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു. മാധ്യമവാര്‍ത്തകളുടെ അടിസ്ഥാനത്തിലാണ് കമ്മീഷന്‍ നടപടി കെെക്കൊണ്ടത്. അതി ഗൗരവമുള്ള കേസായതിനാല്‍ പ്രതികളെ ഉടന്‍ അറസ്​റ്റ്​ ചെയ്യണമെന്നും കേസന്വേഷണവുമായി ബന്ധപ്പെട്ട് ഇതുവരെ സ്വീകരിച്ച നടപടികള്‍ വിശദീകരിച്ച്‌ 24 മണിക്കൂറിനകം റിപ്പോര്‍ട്ട് നല്‍കണമെന്നും വനിത കമ്മീഷന്‍ അംഗം എം.എസ്.​ താര കൊല്ലം ജില്ല പൊലീസ്​ മേധാവിയോട് ആവശ്യപ്പെട്ടിട്ടുണ്ട്.

13 കാരിയെ തട്ടിക്കൊണ്ട് പോയെന്ന കേസില്‍ പ്രതിചാര്‍ത്തപ്പെട്ട 4 പേര്‍ക്കുമെതിരെ പോക്സോ ചുമത്തിയിട്ടുണ്ട്. പ്രതി റോഷന്‍ പെണ്‍കുട്ടിയുമായി ബാംഗ്ലൂരിലേക്ക് കടന്നുവെന്ന സൂചനയെ തുടര്‍ന്ന് പെണ്‍കുട്ടിയെയും പ്രതികളെയും കണ്ടെത്താന്‍ കേരളാ പൊലീസ് ബാംഗ്ലൂര്‍ പൊലീസിന്റെ സഹായം തേടിയിട്ടുണ്ട്. ഓച്ചിറ വലിയകുളങ്ങര പ്രദേശത്ത് പ്ലാസ്റ്റര്‍ ഓഫ് പാരിസ് ഉപയോഗിച്ച്‌ വിഗ്രഹങ്ങള്‍ ഉണ്ടാക്കി വില്‍ക്കുന്ന രാജസ്ഥാന്‍ സ്വദേശികളുടെ മകളെയാണ് റോഷന്റെ നേതൃത്വത്തിലുള്ള സംഘം തട്ടിക്കൊണ്ട് പോയത്. കൊല്ലം എസിപിയുടെ നേതൃത്വത്തിലാണ് കേസ് പുരോഗമിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button