Latest NewsKeralaIndia

ആംബുലന്‍സില്‍ യുവതിക്ക് അപ്രതീക്ഷിതമായി കുഞ്ഞ് പിറന്നു; അച്ഛന്റെ കരങ്ങളിലേക്ക്

റാന്നി താലൂക്കാശുപത്രിയില്‍നിന്ന് റഫര്‍ ചെയ്തതിനെ തുടര്‍ന്ന് കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോവുകയായിരുന്നു.

കോട്ടയം: ആശുപത്രിയിലേക്ക് പോകുന്നതിനിടെ ആംബുലന്‍സില്‍ യുവതി പ്രസവിച്ചു. മാസം തികയാതെ പ്രസവിച്ചതിനാല്‍ കുട്ടിയെ പിന്നീട് മെഡിക്കല്‍ കോളേജിലെ കുട്ടികളുടെ വിഭാഗത്തിലേക്ക് മാറ്റി. ഒപ്പമുണ്ടായിരുന്ന ഭര്‍ത്താവ് കുഞ്ഞിനെ കൈയിലേക്ക് ഏറ്റുവാങ്ങി. എരുമേലി മേലേക്കുറ്റില്‍ റോയിയുടെ ഭാര്യ രാജി(25) യാണ് കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെ മണര്‍കാടെത്തിയപ്പോള്‍ ആംബുലന്‍സില്‍ പ്രസവിച്ചത്.

റാന്നി താലൂക്കാശുപത്രിയില്‍നിന്ന് റഫര്‍ ചെയ്തതിനെ തുടര്‍ന്ന് കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോവുകയായിരുന്നു. പാമ്പാടിയിലെത്തിയപ്പോള്‍ രാജിയുടെ അമ്മയും ഒപ്പം കയറി. മണര്‍കാടെത്തിയപ്പോഴേക്കും വേദന കലശലായി. തുടര്‍ന്ന് ആംബുലന്‍സ് വഴിയരികില്‍ നിര്‍ത്തി. മിനി വാനായതിനാല്‍ ആംബുലന്‍സില്‍ സൗകര്യം തീരെ കുറവായിരുന്നു. ഇതിനിടെയാണ് രാജി പ്രസവിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button