KeralaLatest News

വിമതനായി മത്സരിക്കാനുള്ള തീരുമാനം ഉപേക്ഷിച്ച് പിപി മുകുന്ദന്‍

തിരുവനന്തപുരം : ലോക്‌സഭാ തെരഞ്ഞെടുപ്പിൽ തിരുവനന്തപുരത്ത് വിമതനായി മത്സരിക്കാനുള്ള തീരുമാനം പിപി മുകുന്ദന്‍ ഉപേക്ഷിക്കുന്നു. മിസോറാം ഗവർണറായിരുന്ന കുമ്മനം രാജശേഖരന്‍ തിരുവനന്തപുരത്ത് സ്ഥാനാർത്ഥിയാകാൻ ഉറപ്പിച്ചതോടെയാണ് പരസ്യപ്രതിഷേധങ്ങളില്‍ നിന്നും പിപി മുകുന്ദന്‍ പിന്നോട്ട് മാറിയത്.

മത്സരിക്കാനുള്ള തീരുമാനം റദ്ദാക്കുകയാണെന്നും ആര്‍എസ്‌എസ് നിര്‍ദേശം കൂടി പരിഗണിച്ചാണ് സ്ഥാനാർത്ഥിത്വം ഉപേക്ഷിക്കുന്നതെന്നും പിപി മുകുന്ദന്‍ മാധ്യമങ്ങളോട് പറഞ്ഞു. മുതിര്‍ന്ന ബിജെപി നേതാവായ പിപി മുകുന്ദന്‍ മത്സിരക്കാന്‍ ആദ്യം തീരുമാനിച്ചിരുന്നു.

തലസ്ഥാനത്ത് സ്വതന്ത്രനായി മത്സരിക്കാന്‍ ശിവസേന അടക്കമുള്ള സംഘടനകള്‍ പിന്തുണയുമായി വന്നിട്ടുണ്ടെന്നും നേരത്തെ മുകുന്ദന്‍ പറഞ്ഞിരുന്നു.
ശബരിമല വിഷയം ബിജെപിക്ക് മുന്നില്‍ തുറന്നിട്ട സാധ്യതകള്‍ മുതലക്കാന്‍ സംസ്ഥാന നേതൃത്വത്തിന് സാധിച്ചില്ലെന്നായിരുന്നു മുകുന്ദൻ പറഞ്ഞത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button