Latest NewsKerala

കാമുകനൊപ്പം ഇറങ്ങിപ്പോയ പതിനെട്ടുകാരി അന്വേഷിച്ചെത്തിയ പോലീസുകാർക്ക് നേരെ ആക്രമണം

കൊല്ലം : കാമുകനൊപ്പം ഇറങ്ങിപ്പോയ പതിനെട്ടുകാരി അന്വേഷിച്ചെത്തിയ പോലീസുകാരെ കാമുകനും കൂട്ടുകാരും ആക്രമിച്ചു.കൊല്ലം അഞ്ചാലും മൂടാണ് സംഭവമുണ്ടാകുന്നത്. പെണ്‍കുട്ടിയുടെ വീട്ടുകാര്‍ നല്‍കിയ പരാതിയെത്തുടര്‍ന്ന് പോലീസ് അന്വേഷണത്തിന് എത്തിയതായിരുന്നു. സംഭവത്തിൽ പനയം സ്വദേശി അജയ് (20), ബിനു (24), കുരീപ്പുഴ സ്വദേശി അരുണ്‍, ആല്‍ബിദാസ് (20), ചന്തു (24) എന്നിവരെ പോലീസ് കസ്റ്റഡിയിലെടുത്തു.

കഴിഞ്ഞ ദിവസമാണ് 18 വയസുള്ള പെൺകുട്ടിയെ കാണാതാകുന്നത്. തുടർന്ന് പോലീസ് അന്വേഷണം നടത്തിയപ്പോൾ ഒളിച്ചോട്ടമാണെന്ന് സ്ഥിരീകരിച്ചു. ഇതോടെ 20 കാരനായ യുവാവിന്റെ ഫോൺ ലൊക്കേഷൻ പോലീസ് കണ്ടെത്തി ഇരുവരെയും കണ്ടെത്തുകയായിരുന്നു. പോലീസ് എത്തിയതോടെ നിരവധി കേസുകളില്‍ പ്രതികളായ അരുണ്‍, ചന്തു, പെണ്‍കുട്ടിയുടെ സുഹൃത്ത് ആല്‍ബിദാസ് എന്നിവരുടെ നേതൃത്വത്തിൽ ആക്രമണം തുടങ്ങി.

കോടതിയില്‍ ഹാജരാക്കിയ പെണ്‍കുട്ടിയെ സ്വന്തം ഇഷ്ടപ്രകാരം കാമുകന്റെ അമ്മയ്‌ക്കൊപ്പം വിട്ടയച്ചു. അതിനിടെ പോലീസുകാര്‍ മര്‍ദിച്ചു എന്നാരോപിച്ച്‌ അജയുടെ അമ്മ ജില്ല പോലീസ് കമ്മീഷ്ണര്‍ക്ക് പരാതി നല്‍കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button