Latest NewsNattuvartha

മോഷണത്തിനായി കയറിയ കള്ളന്‍ മോഷ്ടിക്കാതെ തിരിച്ചിറങ്ങി 

കൂത്താട്ടുകുളം : മോഷണത്തിനായി കയറിയ കള്ളന്‍ മോഷ്ടിക്കാതെ തിരിച്ചിറങ്ങി . പാലക്കുഴ ഗവ. മോഡല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളിലാണ് സംഭവം. പൂട്ടുകള്‍ തകര്‍ത്താണ് മോഷണ ശ്രമം നടത്തിയത്. ഓഫിസ്മുറിയും അധ്യാപകരുടെ മുറിയും കംപ്യൂട്ടര്‍ ലാബും കുത്തിത്തുറന്നെങ്കിലും ഒന്നും നഷ്ടപ്പെട്ടിട്ടില്ല. എസ്എസ്എല്‍സി പരീക്ഷാകേന്ദ്രമായ ഹൈസ്‌കൂള്‍ ബ്ലോക്കില്‍ രാത്രി നടന്ന മോഷണശ്രമം ചോദ്യക്കടലാസ് തേടിയാണെന്ന നിഗമനത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.

ചോദ്യക്കടലാസുകളും ഉത്തരക്കടലാസുകളും ട്രഷറിയിലാണ് സൂക്ഷിക്കുന്നതെന്നും ചോദ്യക്കടലാസുകള്‍ അതത് ദിവസം സ്‌കൂളില്‍ എത്തിക്കുകയാണെന്നും അറിയാത്തയാളാണ് ഇതിനു പിന്നിലെന്നു സംശയിക്കുന്നു. ഇന്നലെ രാവിലെ 9ന് സ്‌കൂളില്‍ എത്തിയ ഹെഡ്മാസ്റ്റര്‍ ജി.കെ. വേണുവാണ് 3 മുറികളും ഓടാമ്പല്‍ ഇളക്കി തുറന്ന നിലയില്‍ കണ്ടത്.

ഓഫിസ് മുറിയിലെ അലമാരയും കുത്തിത്തുറന്ന് സാധനങ്ങള്‍ വാരിവലിച്ചിട്ട നിലയിലായിരുന്നു. എന്നാല്‍ വിലപിടിപ്പുള്ള വിഡിയോ ക്യാമറയോ ലാപ്‌ടോപ്പുകളോ നഷ്ടപ്പെട്ടില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button