Latest NewsIndia

മത്സരിച്ചില്ലെങ്കിലും പ്രധാനമന്ത്രിയാകാമെന്ന് മായാവതി

ന്യൂഡല്‍ഹി:  ലോക്സഭാ തിരഞ്ഞെടുപ്പില്‍ മല്‍സരിച്ചില്ലെങ്കിലും പ്രധാനമന്ത്രിയാകാനാവുമെന്ന്​​ ബി.എസ്​.പി അധ്യക്ഷ മായാവതി. ലോക്​സഭ തെരഞ്ഞെടുപ്പിൽ മൽസരിക്കില്ലെന്ന​ പ്രസ്​താവനക്ക്​​ പിന്നാലെയാണ്​ അവര്‍ ട്വിറ്ററിലൂടെ ഈ കാര്യവും പങ്ക് വെച്ചത്.

താന്‍ മല്‍സരിക്കില്ല എന്ന പ്രഖ്യാപനം പ്രവര്‍ത്തകരെ വിഷമത്തിലാക്കി എന്ന് മനസിലാക്കിയാണ് അവര്‍ ഈ കാര്യം പങ്ക് വെച്ചത്. ഉദാഹരണമായി യു.പി മുഖ്യമന്ത്രിയായപ്പോള്‍ താന്‍ നിയമസഭയിലോ കൗണ്‍സിലിലോ അംഗമായിരുന്നില്ല. അതേരീതിയില്‍ പ്രധാനമന്ത്രിയാകാനും കഴിയും. പദവിയിലെത്തിയാല്‍ ആറ് മാസത്തിനകം ലോക്സഭയിലേക്കോ രാജ്യസഭയിലേക്കോ ജയിച്ചാല്‍ മതിയെന്നാണ് മായാവതി വ്യക്തമാക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button