Latest NewsIndia

കെട്ടിടം തകർന്നുവീണ സംഭവം ; മ​രി​ച്ച​വ​രു​ടെ എ​ണ്ണം 13 ആ​യി

ബാംഗ്ലൂര്‍: നിര്‍മാണത്തിലിരുന്ന നാ​ലു​നി​ല​ക്കെ​ട്ടി​ടം തകര്‍ന്ന് വീണുണ്ടായ അപകടത്തില്‍ മ​രി​ച്ച​വ​രു​ടെ എ​ണ്ണം 13 ആ​യി. ബംഗളൂരുവില്‍ നിന്ന് 400 കിലോമീറ്റര്‍ അകലെയുള്ള ധാര്‍വാഡിൽ ബുധനാഴ്ചയാണ് സംഭവം നടന്നത്. കെട്ടിടത്തില്‍ കുടുങ്ങിപ്പോയ 60 ഓളം പേരെ പുറത്തെത്തിച്ചു. ഇ​നി​യും 12 പേ​രെ കാ​ണാ​നു​ണ്ട്

കാണാതായവർക്കുവേണ്ടി തെ​ര​ച്ചി​ല്‍ ന​ട​ത്തി​വ​രി​ക​യാ​ണെ​ന്നു എ​ന്‍​ഡി​ആ​ര്‍​എ​ഫ് സേ​നാം​ഗങ്ങ​ള്‍ പ​റ​ഞ്ഞു. അഗ്നിശമനാ സേനയുടെ നേതൃത്വത്തിലാണ് രക്ഷാപ്രവർത്തനം നടന്നത്. കുമാരേശ്വറില്‍ വര്‍ഷത്തോളമായി നിര്‍മാണം പുരോഗമിക്കുന്ന കെട്ടിടമാണ് തകര്‍ന്നത്‌.

അപകട സമയത്ത് കെട്ടിടത്തിന് സമീപം 100 ലധികം പേരുണ്ടായിരുന്നതായി ദൃക്സാക്ഷികള്‍ പറഞ്ഞു.ക​ര്‍​ണാ​ട​ക മു​ഖ്യ​മ​ന്ത്രി എ​ച്ച്‌.​ഡി കു​മാ​ര​സ്വാ​മി ദു​ര​ന്ത​സ്ഥ​ലം സ​ന്ദ​ര്‍​ശി​ച്ചു. ആ​വ​ശ്യ​മെ​ങ്കി​ല്‍ സം​ഭ​വ​ത്തി​ല്‍ ജു​ഡീ​ഷ​ല്‍ അ​ന്വേ​ഷ​ണം ന​ട​ത്തു​മെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. കെ​ട്ടി​ട നി​ര്‍​മാ​ണ​ത്തി​ല്‍ അ​പാ​ക​ത​യു​ണ്ടെ​ന്ന് ആ​രോ​പി​ച്ച്‌ മ​രി​ച്ച​വ​രു​ടെ ബ​ന്ധു​ക്ക​ളും നാ​ട്ടു​കാ​രും നി​ര്‍​മാ​ണ സ്ഥ​ല​ത്തു പ്ര​തി​ഷേ​ധി​ച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button