CinemaLatest News

വലിയ പെരുന്നാളുമായി അന്‍വര്‍ റഷീദ് വീണ്ടുമെത്തുന്നു

വലിയ പെരുന്നാളുമായി അന്‍വര്‍ റഷീദ് നിര്‍മ്മാതാവായി വീണ്ടും മടങ്ങിയെത്തുകയാണ്. പുതുമുഖമായ ഡിമല്‍ ഡെന്നീസ് ആണ് ചിത്രം സംവിധാനം ചെയ്യുക. ഷെയിന്‍ നിഗമാണ് ചിത്രത്തിലെ നായകന്‍.

ഷെയിന്‍ നിഗത്തിന് പുറമെ സൗബിന്‍ ഷാഹിറും ജോജു ജോര്‍ജ്ജും ചിത്രത്തില്‍ വലിയ വേഷങ്ങളിലെത്തുന്നുവെന്ന പ്രത്യേകതയും വലിയ പെരുന്നാളിനുണ്ട്. വിനായകന്‍, അലന്‍സിയര്‍, അതുല്‍ കുല്‍ക്കര്‍ണി എന്നിവരാണ് മറ്റു പ്രധാന വേഷങ്ങളില്‍. മാജിക് മൌണ്ടന്‍ സിനിമാസിന്റെ ബാനറില്‍ അന്‍വര്‍ റഷീദും മോനിഷ രാജീവും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. 2019 ഈദ് റിലീസായി ചിത്രം തിയേറ്ററുകളില്‍ എത്തും. ട്രാന്‍സാണ് അന്‍വര്‍ റഷീദിന്റെതായി ഇനി വരാനിരിക്കുന്ന സംവിധാന ചിത്രം.

shortlink

Related Articles

Post Your Comments

Related Articles


Back to top button