Latest NewsInternational

ഇന്ത്യപ്പേടി കാരണമാണ് പാകിസ്ഥാന്‍ സര്‍ക്കാര്‍ ഭീകര നേതാക്കളെ തടവില്‍ താമസിപ്പിച്ചിരിക്കുന്നതെന്ന് ബിലാവല്‍ ഭൂട്ടോ

മസൂദ് അസ്ഹര്‍, ഹാഫിസ് സയിദ് എന്നിവര്‍ക്കെതിരെയും അവരുടെ സംഘടനകള്‍ക്കെതിരെയും സര്‍ക്കാര്‍ തലത്തില്‍ സ്വീകരിക്കുന്ന നടപടികളില്‍ വിശ്വാസമില്ല

ഇസ്ലാമാബാദ്: ഇന്ത്യയുടെ വ്യോമാക്രമണത്തില്‍ നിന്ന് രക്ഷിക്കാനാണ് പാകിസ്ഥാന്‍ സര്‍ക്കാര്‍ ഭീകര സംഘടനകളുടെ നേതാക്കളെ തടവില്‍ താമസിപ്പിച്ചിരിക്കുന്നതെന്ന് പാകിസ്ഥാന്‍ പീപ്പിള്‍സ് പാര്‍ട്ടി അധ്യക്ഷന്‍ ബിലാവല്‍ ഭൂട്ടോ സര്‍ദാരി. മസൂദ് അസ്ഹര്‍, ഹാഫിസ് സയിദ് എന്നിവര്‍ക്കെതിരെയും അവരുടെ സംഘടനകള്‍ക്കെതിരെയും സര്‍ക്കാര്‍ തലത്തില്‍ സ്വീകരിക്കുന്ന നടപടികളില്‍ വിശ്വാസമില്ലെന്നും ബിലാവല്‍ പറഞ്ഞു.

പാകിസ്ഥാന്‍ മുന്‍ പ്രധാനമന്ത്രി ബേനസീര്‍ ഭൂട്ടോയുടേയും മുന്‍ പാക് പ്രസിഡന്റ് ആസിഫ് അലി സര്‍ദാരിയുടേയും മകനാണ് ബിലാവല്‍ ഭൂട്ടോ സര്‍ദാരി. മുന്‍പും ഭീകരര്‍ക്കെതിരായ പാകിസ്ഥാന്റെ നടപടികളെ ബിലാവല്‍ രൂക്ഷമായി വിമര്‍ശിച്ചിട്ടുണ്ട്. ജയ്‌ഷെ ഇ മുഹമ്മദിന്റെയും ജമാഅത്തുദ്ദവയുടേയും അക്കൗണ്ടുകള്‍ മരവിപ്പിച്ച നടപടിയേയും ബിലാവല്‍ പരിഹസിച്ചു. മുന്‍ പാക് പ്രസിഡന്റ് പര്‍വേസ് മുഷറഫിന്റെ അക്കൗണ്ട് മരവിപ്പിച്ചത് പോലെയാണോ ഇതെന്നായിരുന്നു പരിഹാസം.

മുഷറഫിന്റെ മരവിപ്പിച്ച അക്കൗണ്ടില്‍ നിന്ന് കഴിഞ്ഞ ജനുവരിയില്‍ വലിയൊരു തുക പിന്‍വലിച്ചിരുന്നു. ഇമ്രാന്‍ ഖാന്റെ തെഹ്രിക് ഇന്‍സാഫ് പാര്‍ട്ടിയിലെ മൂന്ന് മന്ത്രിമാര്‍ക്കെങ്കിലും നിരോധിത സംഘടനകളുമായി ബന്ധമുണ്ടെന്നും, നിരോധിത സംഘടനകളുമായി ബന്ധമുള്ള മന്ത്രിമാരെ പുറത്താക്കണമെന്നും ബിലാവല്‍ ആവശ്യപ്പെട്ടിരുന്നു. പാകിസ്ഥാന്‍ പീപ്പിള്‍സ് പാര്‍ട്ടി ചെയര്‍മാനും പ്രതിപക്ഷ നേതാവും കൂടിയാണ് അദ്ദേഹം.

shortlink

Related Articles

Post Your Comments

Related Articles


Back to top button