Latest NewsIndiaNews

കാശ്മീരിലെ യുവാക്കളെ ഭീകരവാദത്തിന് പ്രേരിപ്പിക്കുന്നത് പാക്കിസ്ഥാന്‍: കൊല്ലപ്പെട്ട ഭീകരന്റെ ഭാര്യ

മുജാഹിദായി കൊല്ലപ്പെട്ടാല്‍ ഒരു ഭീകരനും നിങ്ങളുടെ കുടുംബത്തെ സംരക്ഷിക്കില്ലെന്ന് അവര്‍

ശ്രീനഗര്‍: ജമ്മു കാശ്മീരിലെ യുവാക്കളെ നശിപ്പിക്കുന്നതും മതത്തിന്റെ പേരില്‍ യുവാക്കളെ ഭീകരവാദത്തിലേക്ക് ആകര്‍ഷിക്കുന്നതും പാക്കിസ്ഥാനാണെന്ന് ഹൈദര്‍പോര ഏറ്റുമുട്ടലില്‍ ഇന്ത്യന്‍ സൈന്യം വധിച്ച പാക്ക് ഭീകരന്റെ ഭാര്യ റസിയ ബീവി. പാക്ക് ഏജന്റുമാര്‍ യുവാക്കളെ വഴിതെറ്റിക്കുകയും യുവാക്കളെ ഭീകരവാദത്തിലേക്ക് ആകര്‍ഷിക്കുകയും ചെയ്യുന്നുവെന്ന് കാശ്മീര്‍ സ്വദേശിനിയായ അവര്‍ പറഞ്ഞു.

Read Also : പുതുവത്സര ആഘോഷങ്ങൾക്ക് വിലക്കേർപ്പെടുത്തി സർക്കാർ: കൂടുതൽ നിയന്ത്രണങ്ങൾ ഇന്ന്

ഹൈദര്‍പോര ഏറ്റുമുട്ടലില്‍ സൈന്യത്തിനെതിരെ പിഡിപി, നാഷണല്‍ കോണ്‍ഫറന്‍സ് തുടങ്ങിയ നേതാക്കള്‍ രൂക്ഷ വിമര്‍ശനം ഉന്നയിക്കുമ്പോഴാണ് സുരക്ഷാസേനയെ പിന്തുണച്ച് കൊല്ലപ്പെട്ട പാക്ക് ഭീകരന്റെ ഭാര്യ തന്നെ രംഗത്തെത്തിയിരിക്കുന്നത്. ഭീകരവാദത്തിന്റെ വഴി തിരഞ്ഞെടുത്ത യുവാക്കളുടെ ജീവിതം നരക തുല്യമാക്കുന്നതിനൊപ്പം അവരുടെ കുടുംബത്തെ കൂടി ദുരിതക്കയത്തില്‍ ജീവിക്കാന്‍ വിടുകയാണ് പാക്ക് ഏജന്റുമാര്‍ ചെയ്യുന്നതെന്ന് റസിയ വ്യക്തമാക്കി.

ഇത്തരം പാക്ക് ഏജന്റുമാരുടെ സ്വാധീനത്തില്‍ അകപ്പെട്ട് ഒരു സാഹചര്യത്തിലും ആരും മുജാഹിദ് ആകരുതെന്ന് അവര്‍ പറഞ്ഞു. മുജാഹിദായി കൊല്ലപ്പെട്ടാല്‍ ഒരു ഭീകരനും നിങ്ങളുടെ കുടുംബത്തെ സംരക്ഷിക്കില്ലെന്ന് അവര്‍ വ്യക്തമാക്കി. യഥാര്‍ത്ഥ ജീവിതം പാക്കിസ്ഥാനില്‍ അല്ലെന്നും അത് ഇന്ത്യയില്‍ ആണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button