Latest NewsInternational

ഉത്തരകൊറിയക്കെതിരെ നടപടിയുമായി വീണ്ടും അമേരിക്ക

വാഷിംഗ്‌ടണ്‍ : ഉത്തരകൊറിയക്കുമേല്‍ ഉപരോധവുമായി അമേരിക്ക നോര്‍ത്ത് കൊറിയയോട് അനുഭാവം പ്രകടിപ്പിക്കുന്നതിന് ചൈനയ്ക്ക് അമേരിക്കയുടെ താക്കീത്. രണ്ട് ചൈനീസ് കപ്പല്‍ കമ്പനികള്‍ക്ക് ഉപരോധം ഏര്‍പ്പെടുത്തിയാണ് അമേരിക്ക പ്രതിഷേധമറിയിച്ചത്. കഴിഞ്ഞമാസം നടന്ന യുഎസ് നോര്‍ത്ത് കൊറിയന്‍ സമ്മിറ്റ് പരാജയപ്പെട്ടതിന് ശേഷം അമേരിക്ക സ്വീകരിക്കുന്ന ആദ്യനടപടിയാണിത്.

67 കപ്പലുകളുടെ പട്ടിക ഉള്‍പ്പെടുത്തി യുഎസ് ട്രഷറി ഡിപ്പാര്‍ട്ട്‌മെന്റ് പരിഷ്‌കരിച്ച നിര്‍ദ്ദേശ ഉത്തരവ് ഇറക്കിയിരുന്നു. നോര്‍ത്ത് കൊറിയന്‍ ടാങ്കറുകളില്‍ നിന്ന് അനധികൃതമായി റിഫൈന്‍ഡ് പെട്രോളിയം കടത്തുന്ന കപ്പലുകളാണ് പട്ടികയില്‍പ്പെട്ടിരിക്കുന്നത്. ഡാലിയാന്‍ ഹൈബോ ഇന്റര്‍നാഷണല്‍ ഫ്രൈഡ് ലിമിറ്റഡ്, ലിയാങ് ഡാന്‍സിങ് ഇന്റര്‍നാഷണല്‍ ഫോര്‍വേര്‍ഡിംഗ് ലിമിറ്റഡ് എന്നീ കമ്പനികള്‍ക്കാണ് അമേരിക്ക ഉപരോധം ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഈ കമ്പനികളുടെ പ്രതികരണത്തിനായി അന്താരാഷ്ട്ര വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്‌സ് ശ്രമിച്ചെങ്കിലും ബന്ധപ്പെടാന്‍ സാധിച്ചില്ല.

ഉപരോധം വഴി അമേരിക്കയുമായുള്ള എല്ലാ ഇടപാടുകളും തടയപ്പെടുകയും അമേരിക്കയില്‍ കമ്പനികള്‍ക്കുള്ള സ്വത്തുക്കള്‍ മരവിപ്പിക്കപ്പെടുകയും ചെയ്യും. ആണവ, ബാലിസ്റ്റിക് മിസൈല്‍ പ്രോഗ്രാമുകള്‍ ഉപേക്ഷിക്കാന്‍ ഉത്തരകൊറിയയ്ക്ക് മേല്‍ അന്താരാഷ്ട്ര സമ്മര്‍ദ്ദം ചെലുത്താന്‍ അമേരിക്ക ശക്തമായ നീക്കങ്ങള്‍ നടത്തിവരികയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button