Latest NewsKuwaitGulf

ബിരുദസര്‍ട്ടിഫിക്കറ്റിന് അംഗീകാരമില്ല : കുവൈറ്റില്‍ മൂന്ന് പ്രവാസികള്‍ പൊലീസ് പിടിയില്‍

കുവൈറ്റ് : അംഗീകാരമില്ലാത്ത ബിരുദ സര്‍ട്ടിഫിക്കറ്റ്, മൂന്ന് പ്രവാസികള്‍ പൊലീസ് പിടിയിലായി. അംഗീകാരമില്ലാത്ത സര്‍ട്ടിഫിക്കറ്റ് ഉപയോഗിച്ച് പെട്രോളിയം മേഖലയില്‍ എന്‍ജിനിയര്‍മാരായി കയറിയ മൂന്ന് ഇന്ത്യക്കാരാണ് പിടിയിലായത്. പിടിയിലായവര്‍ ഏത് സംസ്ഥാനക്കാരാണെന്ന് അറിവായിട്ടില്ല.

വര്‍ക്ക് പെര്‍മിറ്റ് പുതുക്കുന്നതിന് ഭാഗമായി മാന്‍ അതോറിറ്റിയെ സമീപിച്ചപ്പോഴാണ് സര്‍ട്ടിഫിക്കറ്റുകള്‍ ആധികാരികമല്ലെന്നു കണ്ടെത്തിയത്. ആഭ്യന്തരമന്ത്രാലയം ആവശ്യപ്പെട്ടതനുസരിച്ചാണ് മൂന്നു പേരുടെയും ഫയലുകള്‍ പരിശോധിച്ചതെന്നും അക്രഡിറ്റേഷന്‍ സര്‍ട്ടിഫിക്കറ്റിനായി ഇവര്‍ സൊസൈറ്റിയെ സമീപിച്ചിരുന്നെങ്കിലും മാനദണ്ഡം പാലിക്കപ്പെടാത്തതിനാല്‍ അംഗീകാരം നല്‍കിയിരുന്നില്ലെന്നും അധികൃതര്‍ പറയുന്നു. അക്രഡിറ്റേഷനു അര്‍ഹരല്ലെന്നു കാണിച്ചു മൂവരുടെയും ഫയലുകള്‍ എഞ്ചിനിയര്‍സ് സൊസൈറ്റി പ്രോസിക്യൂഷന് കൈമാറിയിരുന്നു. മാന്‍പവര്‍ അതോറിറ്റിയുടെ ഫയലുകളിലും ഇവര്‍ എന്‍ജിനീയര്‍മാരാണെന്നു തെളിയിക്കുന്ന രേഖകളൊന്നും ലഭ്യമായിരുന്നില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button