Latest NewsKerala

സംസ്ഥാനത്ത് സ്വര്‍ണവിലയിൽ കുറവ്

കൊച്ചി : സംസ്ഥാനത്ത് സ്വര്‍ണവില കുറഞ്ഞു. ഗ്രാമിന് 2,965 രൂപയും പവന് 23,720 രൂപയുമാണ് ഇന്നത്തെ വില. ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കാണിത്. ഇന്ന് ഗ്രാമിന് 25 രൂപയും പവന് 200 രൂപയുമാണ് കുറഞ്ഞത്.

ഈ മാസം തുടക്കത്തിൽ 24520 രൂപ വരെ സ്വർണവില ഉയർന്നിരുന്നു. മാര്‍ച്ച് 20ന് ഗ്രാമിന് 2,990 രൂപയും പവന് 23,920 രൂപയുമായിരുന്നു നിരക്ക്. ഫെബ്രുവരി 20 നാണ് ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന വില സ്വര്‍ണത്തിന് രേഖപ്പെടുത്തിയത്. ഗ്രാമിന് 3,145 രൂപയും പവന് 25,160 രൂപയുമായിരുന്നു സ്വര്‍ണ നിരക്ക്.

ആഗോളവിപണിയിലും സ്വർണവിലയിൽ നേരിയ കുറവുണ്ട്. അന്താരാഷ്ട്രവിപണിയിൽ ട്രോയ് ഔൺസിന് (31.1 ഗ്രാം) 1309.50 ഡോളറാണ് ഇന്നത്തെ നിരക്ക്.

shortlink

Related Articles

Post Your Comments

Related Articles


Back to top button