KeralaLatest News

സിപിഎം ആരോപണം പരാജയം ഉറപ്പായപ്പോള്‍ : കുമ്മനം രാജശേഖരന്‍

തിരുവനന്തപുരം: വന്‍ പരാജയം ഉറപ്പായത് കൊണ്ടാണ് കോണ്‍ഗ്രസ് – ബിജെപി ബന്ധം സിപിഎം ആരോപിക്കുന്നതെന്ന് എന്‍ ഡി എ സ്ഥാനാര്‍ഥി കുമ്മനം രാജശേഖരന്‍. തെരെഞ്ഞെടുപ്പ് പ്രചാരണത്തിനിടെ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു. നിയമസഭാ തെരഞ്ഞെടുപ്പില്‍ വട്ടിയൂര്‍ക്കാവ് മണ്ഡലത്തില്‍ ബിജെപിയെ തോല്‍പ്പിക്കാന്‍ സ്വന്തം സ്ഥാനാര്‍ഥിയെ കാലുവാരിയ പാര്‍ട്ടിയാണ് സിപിഎം. ഇതേ പറ്റി അന്വേഷണം നടത്താന്‍ കമ്മീഷനെ നിയമിച്ച കാര്യം ജനങ്ങള്‍ മറന്നിട്ടില്ല. കഴിഞ്ഞ ലോകസഭാ തെരെഞ്ഞെടുപ്പില്‍ സീറ്റ് കച്ചവടം നടത്തിയതിന്റെ പേരില്‍ അച്ചടക്ക നടപടി നേരിട്ട നേതാവിനെ മത്സരിക്കാന്‍ നിയോഗിച്ച മുന്നണി ഇപ്പോള്‍ ഇത്തരം വിലകുറഞ്ഞ ആരോപണവുമായി രംഗത്തെത്തിയത് ജാള്യം മറയ്ക്കാനാണ്.

നരേന്ദ്ര മോദിയെ അനുകൂലിക്കുന്നവരും എതിര്‍ക്കുന്നവരും എന്ന രണ്ട് ചേരികള്‍ മാത്രമേ ഈ തെരെഞ്ഞെടുപ്പില്‍ ഉള്ളൂ. നരേന്ദ്രമോദിയെ പരാജയപ്പെടുത്താന്‍ രാജ്യം മുഴുവന്‍ കൈകോര്‍ത്തിരിക്കുന്നത് ഇടത് വലത് മുന്നണികളാണ്. കോണ്‍ഗ്രസ് പ്രസിഡന്റിനെ പ്രധാനമന്ത്രിയാക്കാന്‍ നടക്കുന്ന സിപിഎം നേതാവിന്റെ തരംതാണ പ്രസ്താവന സ്വയം അപഹസ്യനാവാനെ സഹായിക്കൂ എന്നും അദ്ദേഹം പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button