KeralaLatest News

പുൽവാമ ആക്രമണത്തിന്റെ പങ്കാളിയായ ജയ്ഷെ ഭീകരൻ പിടിയിലായി

ഡൽഹി : പുൽവാമ ആക്രമണത്തിന്റെ പങ്കാളിയായ ജയ്ഷെ ഭീകരൻ പിടിയിലായി. ഇന്നലെ രാത്രി ഡൽഹി പോലീസാണ് ഇയാളെ പിടികൂടിയത്. സജ്ജാദ് ഖാൻ എന്നയാളാണ് പിടിയിലായത്.ഭീകരാക്രമണത്തിനുപയോഗിച്ച വാഹനം സജ്ജാദിന്‍റേതാണെന്നാണ് പുറത്തു വരുന്ന റിപ്പോർട്ട്.

ഭീകരാക്രമണത്തിന്‍റെ മുഖ്യ സൂത്രധാരനായ മുദ്ദസിർ ഖാന്‍റെ പ്രധാന സഹായിയാണ് ഇയാളെന്നാണ് പോലീസ് പറഞ്ഞു.ഡൽഹിയിൽ സ്ലീപ്പർ സെൽ സ്ഥാപിക്കാൻ മുദ്ദസിർ ഖാൻ സജ്ജാദിനെ ചുമതലപ്പെടുത്തിയുരന്നതായാണ് വിവരം. മുദ്ദാസിർ ഖാൻ നേരത്തെ സൈന്യവുമായുള്ള ഏറ്റുമുട്ടലിൽ കശ്മീരിൽ വച്ച് തന്നെ കൊല്ലപ്പെട്ടിരുന്നു. സജ്ജാദ് ഖാനെ കൂടുതൽ വിവരങ്ങൾക്കായി ചോദ്യം ചെയ്തുകൊണ്ടിരിക്കുകയാണ്.

Tags

Post Your Comments

Related Articles


Back to top button
Close
Close