KeralaLatest News

പ്രതീക്ഷയോടെ ശോഭാ സുരേന്ദ്രന്‍ : ഗുരുസമാധിയില്‍ പ്രാര്‍ത്ഥിച്ച് പ്രചാരണത്തിന് തുടക്കം

ആറ്റിങ്ങല്‍: ആറ്റിങ്ങല്‍ മണ്ഡലത്തില്‍ പ്രതീക്ഷയോടെയാണ് ശോഭാ സുരേന്ദ്രന്‍ പ്രചാരണത്തിനിറങ്ങിയത്. വര്‍ക്കല ശിവഗിരിയിലെ ഗുരുസമാധിയില്‍ പ്രാര്‍ത്ഥനയോടെയാണ് പ്രചാരണം ആരംഭിച്ചത്.

‘ആറ്റിങ്ങലില്‍ വിജയപ്രതീക്ഷയുണ്ട്. ഏതെങ്കിലും ഒരു പ്രത്യേകസ്ഥലത്ത് മാത്രം പ്രവര്‍ത്തിക്കുകയോ മത്സരിക്കുകയോ ചെയ്തിട്ടുള്ള ആളല്ല. കേരളത്തില്‍ മുഴുവന്‍ യാത്ര ചെയ്ത് ബൂത്തുതലം വരേയുള്ളവരുമായി ബന്ധപ്പെട്ടാണ് പ്രവര്‍ത്തിക്കുന്നത്. പാലക്കാട് പോലെ തന്നെയാണ് ആറ്റിങ്ങലും. ഏതെങ്കിലും ഒരു മണ്ഡലത്തോട് സ്‌നേഹക്കൂടുതലോ കുറവോ ഉണ്ടാകേണ്ട കാര്യമില്ല. ഇത് ഒരു വ്യക്തിയുടെ ദൗത്യമല്ല, പ്രസ്ഥാനത്തിന്റേതാണ്.’- ശോഭാ സുരേന്ദ്രന്‍ പറഞ്ഞു.

ഈസ്റ്റ് കോസ്റ്റ് ഡെയ്‌ലി വാർത്തകൾ ടെലഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Related Articles

Post Your Comments


Back to top button