CinemaLatest News

ദളപതി 63ല്‍ ജാക്കി ഷ്റോഫ് വില്ലന്‍

വിജയിയുടെ ദളപതി 63ല്‍ ബോളിവുഡ് താരം ജാക്കി ഷ്റോഫ് വില്ലനായി എത്തുന്നു. ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ തന്നയാണ് ്ഇക്കാര്യം സ്ഥിതീകരിച്ചിരിക്കുന്നത്. ജാക്കി ഷ്റോഫ് നേരത്തെയും നിരവധി തമിഴ് സിനിമകളുടെ ഭാഗമായിട്ടുണ്ട്. ബിടു എന്നാണ് കഥാപാത്രത്തിന്റെ പേര്.

തെറിക്കും മെര്‍സലിനു ശേഷം വിജയ് -ആറ്റ്ലി കൂട്ടുകെട്ടിലൊരുങ്ങുന്ന ചിത്രത്തെ കുറിച്ച് ആരാധകര്‍ക്കും ഏറെ പ്രതീക്ഷയാണുള്ളത്. ഇതുവരെ പേരിടാത്ത ചിത്രം വിജയുടെ 63മത്തെ ചിത്രമായതിനാല്‍ ദളപതി 63 എന്നാണ് അറിയപ്പെടുന്നത്.നയന്‍താര, റേബ മോണിക്ക, ജോണ്‍, കതിര്‍, ഡാനിയേല്‍ ബാലാജി, യോഗി ബാബു എന്നിവരാണ് മറ്റ് കഥാപാത്രങ്ങളായി എത്തുന്നത്. ഒരു സ്പോര്‍ട്സ് ത്രില്ലര്‍ ചിത്രമാണിത്. ചിത്രത്തിന് എ ആര്‍ റഹ്മാനാണ് സംഗീതം നല്‍കുന്നത്. ദീപാവലി റിലീസ് ലക്ഷ്യമാക്കിയാണ് ചിത്രത്തിന്റെ പ്രവര്‍ത്തനം മുന്നോട്ടുപോകുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button