Latest NewsAutomobile

വാഹനങ്ങളുടെ സുരക്ഷ കൂടുതല്‍ ശക്തമാക്കാൻ പുതിയ പദ്ധതികളുമായി വോള്‍വോ

വാഹനങ്ങളുടെ സുരക്ഷ കൂടുതല്‍ ശക്തമാക്കാൻ പുതിയ പദ്ധതികളുമായി വോള്‍വോ. സ്വീഡനില്‍ നടന്ന ചടങ്ങിൽ വോള്‍വോ കാര്‍സ് സിഇഒ ഹകാന്‍ സാമുവല്‍സണ്‍ ആണ് ഇത് സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്. ഉപഭോക്താക്കളുടെ സുരക്ഷ വർദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി 2020 ഓടെ എല്ലാ കാറുകളിലും വേഗത 80 കിലോമീറ്ററാക്കി പരിമിതപ്പെടുത്താനാണ് വോൾവോ ഒരുങ്ങുന്നത്.

മദ്യപിച്ചു വാഹനമോടിക്കുന്ന പ്രവണത ഇല്ലാതാക്കുവാൻ ബ്രീത്ത് സെന്‍സറുകളും ക്യാമറയും ഉപയോഗപ്പെടുത്തി ഡ്രൈവര്‍ മദ്യപിച്ചും അമിത വേഗതയില്‍ അശ്രദ്ധമായും വാഹനമോടിക്കുന്നത് തിരിച്ചറിഞ്ഞ് അപകടം ഒഴിവാക്കാനുള്ള സംവിധാനത്തിനും, മൊബൈല്‍ ഫോണില്‍ സംസാരിച്ചു കൊണ്ട് ഡ്രൈവ് ചെയ്യുമ്പോഴും അപകട സാധ്യത ഒഴിവാക്കാനായി വോള്‍വോ ഓണ്‍ കോള്‍ അസിസ്റ്റന്‍സ് വഴിയുള്ള  ശബ്ദ സന്ദേശവും കമ്പനി രൂപകല്‍പന ചെയ്യുന്നു. രണ്ടു വര്‍ഷത്തിനുള്ളില്‍ വിപണിയിലെത്തുന്ന SPA 2 കാറുകളിൽ ഈ സംവിധാനം  ഏര്‍പ്പെടുത്തുമെന്നാണ് റിപ്പോർട്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button