Latest NewsIndia

പ്രമേഹ രോഗമുള്ള വിദ്യാര്‍ത്ഥികള്‍ ഇന്‍സുലിനുമായി പൊതുപരീക്ഷയ്‌ക്കെത്തുന്നത് സംബന്ധിച്ച് മദ്രാസ് ഹൈക്കോടതിയുടെ നിരീക്ഷണം ഇങ്ങനെ

പൊതുതാല്‍പ്പര്യ ഹര്‍ജി പരിഗണിക്കവെയാണ് മദ്രാസ് ഹൈക്കോടതി ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടിയത്

ചെന്നൈ: പ്രമേഹ രോഗമുള്ള വിദ്യാര്‍ത്ഥികള്‍ ഇന്‍സുലിനുമായി പൊതുപരീക്ഷയ്‌ക്കെത്തുന്നത് സംബന്ധിച്ച് കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ക്ക് നിര്‍ദ്ദേശം നല്‍കി മദ്രാസ് ഹൈക്കോടതി. കൃത്യ സമയങ്ങളില്‍ മരുന്നുകള്‍ ലഭിക്കാത്തതിനെ തുടര്‍ന്ന് ഒരുപാട് കുട്ടികളാണ് പരീക്ഷാ ഹാളുകളില്‍ കഷ്ടപ്പെടുന്നത്. ഇന്‍സുലിനുമായി പൊതുപരീക്ഷയ്‌ക്കെത്തുന്നത് അനുവദിക്കുമോയെന്ന് കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളോട് മദ്രാസ് ഹൈക്കോടതി ചോദിച്ചു. പരീക്ഷാ ഹാളില്‍ ഇന്‍സുലിന്‍, മരുന്നുകള്‍ എന്നിവ രോഗികളായ കുട്ടികള്‍ക്ക് കൊണ്ടുവരാനുള്ള നടപടികള്‍ ഉണ്ടാവണമെന്നും കോടതി നിരീക്ഷിച്ചു.

പൊതുതാല്‍പ്പര്യ ഹര്‍ജി പരിഗണിക്കവെയാണ് മദ്രാസ് ഹൈക്കോടതി ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടിയത്. ടൈപ്പ് വണ്‍ പ്രമേഹരോഗികളായ വിദ്യാര്‍ത്ഥികള്‍ക്ക് മരുന്നുകളും പഴങ്ങളുമായി പരീക്ഷക്കെത്താന്‍ അനുമതി നല്‍കണമെന്നതായിരുന്നു ഹര്‍ജി. അതേസമയം . വിദ്യാര്‍ത്ഥികള്‍ക്ക് ശുചിമുറി സൗകര്യം ഏര്‍പ്പെടുത്തണമെന്നും ഹര്‍ജിയില്‍ പറയുന്നു. അടുത്ത മാസം നാലിന് ഹര്‍ജി വീണ്ടും പരിഗണിക്കും.

അതേസമയം ഭിന്നശേഷിക്കാര്‍ക്ക് നല്‍കുന്ന പരിഗണന പ്രമേഹ രോഗമുള്ള കുട്ടികള്‍ക്കും നല്‍കണമെന്നും ഹൈക്കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്. ടൈപ്പ് വണ്‍ പ്രമേഹം ബാധിച്ച കുട്ടികള്‍ മരുന്ന് കരുതേണ്ട പ്രാധാന്യത്തെക്കുറിച്ച് ഡോക്ടര്‍മാര്‍ കോടതിയെ അറിയിച്ചു.

ഈസ്റ്റ് കോസ്റ്റ് ഡെയ്‌ലി വാർത്തകൾ ടെലഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Related Articles

Post Your Comments


Back to top button