Latest NewsIndia

മുൻ സിപിഐഎം നേതാവ് ഖഗൻ മുർമു ബംഗാളിൽ ബിജെപി സ്ഥാനാർത്ഥി

കൊൽക്കത്ത : മുൻ സിപിഐഎം നേതാവ് ഖഗൻ മുർമു പശ്ചിമ ബംഗാളിൽ ബിജെപി സ്ഥാനാർത്ഥിയാകുന്നു. ബംഗാളിലെ മാൽഡ നോർത്ത് മണ്ഡലത്തിലെ സ്ഥാനാർത്ഥിയാണ് ഇദ്ദേഹം. ഭരണകക്ഷിയായ തൃണമൂൽ‌ കോൺഗ്രസും ബിജെപിയുമാണ് മാൽഡ നോർത്തിൽ പോരാടുന്നത്.

സിപിഎം എംഎൽഎ ആയിരിക്കെയാണ് ഖഗൻ മുർമു പാർട്ടി വിട്ട് ബിജെപിയിൽ ചേർന്നത്.
ബംഗാളിൽ ഒരു തിരിച്ചുവരവിന് ഒരുങ്ങിയിരിക്കുന്ന സിപിഎമ്മിനിത്‌ കനത്ത തിരിച്ചടിയാകും.മാൽഡ ജില്ലയിലെ പട്ടികവർഗ സംവരണ സീറ്റായ ഹബീബ്പുരിൽനിന്ന് തുടർച്ചയായി മൂന്നുവട്ടം നിയമസഭാംഗമായി തിരഞ്ഞെടുക്കപ്പെട്ട നേതാവായിരുന്നു മുർമു.

മാർച്ച് 10 നടന്ന ചടങ്ങിലായിരുന്നു മുർമു പാർട്ടിവിട്ട് ബിജെപിയിൽ ചേർന്നത്. ബംഗാളിലെ 42 ലോക്സഭാ സീറ്റുകളിൽ രണ്ടെണ്ണം മാത്രമാണ് 2014ൽ ബിജെപി വിജയിച്ചിരുന്നത്. എന്നാൽ ഇത്തവണ 23 സീറ്റുകളിൽ വിജയിക്കാമെന്നാണ് പാർട്ടിയുടെ കണക്കുകൂട്ടൽ.

ഈസ്റ്റ് കോസ്റ്റ് ഡെയ്‌ലി വാർത്തകൾ ടെലഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Related Articles

Post Your Comments


Back to top button