Latest NewsIndia

ഹോളി ദിവസം ക്രിക്കറ്റ് കളിച്ചതിന് പാക്കിസ്ഥാനിലേക്ക് പോകൂ എന്ന് ആക്രോശിച്ച് മുസ്ലീം കുടുംബത്തിന് നേരെ മര്‍ദ്ദനം ; ഞെട്ടിക്കുന്ന ദൃശ്യങ്ങള്‍

ഗു​രു​ഗ്രാം: ഹോ​ളി ദി​വ​സം ക്രി​ക്ക​റ്റ് ക​ളിച്ചതിന് മുസ്ലിം കുടുംബത്തിന് മദ്യപാന സംഘത്തിന്‍റെ ക്രൂര മര്‍ദ്ദനം. ഡ​ല്‍​ഹി​യിലാണ് സംഭവം. . പാ​ക്കി​സ്ഥാ​നി​ലേ​ക്ക് പോകൂ എന്ന് ആക്രോശിച്ച് കൊണ്ടായിരുന്നു മര്‍ദ്ദനം. ഹോ​ക്കി​സ്റ്റി​ക്, ഇ​രു​മ്ബ് ദ​ണ്ഡ്, പെെപ്പ് എ​ന്നി​വ​കൊണ്ടാണ് ആക്രമിച്ചത്. മര്‍ദ്ദനം സഹിക്കവയ്യാതെ ഓടി വീടുനുളളില്‍ കയറിയെങ്കിലും വീടിനുളളിലും കയറി മര്‍ദ്ദിച്ചു. വീടിനകത്തും കേടുപാടുകള്‍ വരുത്തി.

സ്ത്രീകളും കുട്ടികളും അടക്കമുളളവര്‍ക്കാണ് മദ്യപാനികളായ സംഘത്തിന്‍റെ ക്രൂര മര്‍ദ്ദനമേറ്റത്. പോലീസില്‍ വിവരം അറിയിച്ചെങ്കിലും പ്രതികള്‍ രക്ഷപ്പെട്ടതിന് ശേഷമാണ് എത്തിയത്. ഒ​രാ​ളെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ക​ഴി​ഞ്ഞ വ്യാ​ഴാ​ഴ്ച ഗു​രു​ഗ്രാ​മി​ലാ​യി​രു​ന്നു സം​ഭ​വം. ​

വിഡിയോ        (കാണാന്‍ സാധിച്ചില്ലെങ്കില്‍ സെെറ്റ് സന്ദര്‍ശിക്കുക )

shortlink

Related Articles

Post Your Comments

Related Articles


Back to top button