Latest NewsKeralaNews

ഓപ്പറേഷൻ പി ഹണ്ട്: 15 വയസിൽ താഴെയുള്ള കുട്ടികളുടെ നഗ്നചിത്രങ്ങളും വീഡിയോയുമായി അസം സ്വദേശി പിടിയില്‍

കൊച്ചി: കൊച്ചിയില്‍ 15 വയസിൽ താഴെയുള്ള കുട്ടികളുടെ നഗ്നചിത്രങ്ങളും വീഡിയോയുമായി അസം സ്വദേശി പിടിയിൽ. ഓപ്പറേഷൻ പി ഹണ്ടിൽ എറണാകുളം റൂറൽ ജില്ലയിൽ നടന്ന പരിശോധനയിലാണ് നാഗോൺ സ്വദേശി ഹാബിജുർ റഹ്മാൻ (37) പിടിയിലായത്. ഞാറക്കൽ പൊലീസാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ഇയാളുടെ മൊബൈലിൽ നിന്ന് 15 വയസിൽ താഴെയുള്ള കുട്ടികളുടെ നഗ്നചിത്രങ്ങളും വീഡിയോയും പൊലീസ് കണ്ടെടുത്തു.

പി ഹണ്ടില്‍ നടന്ന പരിശോധനയിൽ മൂവാറ്റുപുഴയിൽ ഒരാൾക്കെതിരെ കേസെടുത്തിട്ടുണ്ട്. റൂറൽ ജില്ലയിൽ ഏഴ് പേർക്കെതിരെ കോടതിയിൽ റിപ്പോർട്ട് നൽകിയിരിക്കുന്നത്. വിവിധയിടങ്ങളില്‍ നിന്നായി ഒമ്പത് ഡിവൈസുകൾ കണ്ടെടുത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button