KeralaLatest News

രാഹുല്‍ ഗാന്ധി വന്നാലും സ്ഥാനാര്‍ഥിയെ പിന്‍വലിക്കില്ലന്ന് സി.പി.ഐ

തിരുവനന്തപുരം: വയനാട്ടില്‍ രാഹുല്‍ ഗാന്ധി വന്നാലും സ്ഥാനാര്‍ഥിയെ പിന്‍വലിക്കില്ലെന്ന് വ്യക്തമാക്കി സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. സ്ഥാനാര്‍ഥിയെ പിന്‍വലിച്ച്‌ രാഹുല്‍ ഗാന്ധിക്ക് പാതയൊരുക്കേണ്ട സാഹചര്യമില്ലെന്നും അദ്ദേഹം പറയുകയുണ്ടായി. രാഹുൽ ഗാന്ധി വയനാട്ടിൽ മത്സരിക്കാൻ ഒരുങ്ങുന്നെന്ന വാർത്ത പുറത്തുവന്നതിന് പിന്നാലെ നിലവിലെ രാഷ്ട്രീയ സാഹചര്യത്തിന് യോജിച്ച തീരുമാനമാണോയെന്ന് കോണ്‍ഗ്രസ് പരിശോധിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ആവശ്യപ്പെടുകയുണ്ടായി.

shortlink

Related Articles

Post Your Comments

Related Articles


Back to top button