KeralaLatest News

പണം കൊടുത്ത് പണം വാരുന്ന അധാര്‍മ്മിക പ്രവര്‍ത്തനമായി രാഷ്ട്രീയം മാറരുത്: വൈറലായി എംഎല്‍എയുടെ കുറിപ്പ്

ആലപ്പുഴ: അധികാരത്തിലെത്താന്‍ പണവും അധികാരം കിട്ടിക്കഴിഞ്ഞാല്‍ അഴിമതിയുമാണ് രാഷ്ട്രീയ പ്രവര്‍ത്തനം എന്നാണ് പൊതുവായ ധാരണ. എന്നാല്‍ രാഷ്ട്രീയപ്രവര്‍ത്തകര്‍ മുഴുവന്‍ അഴിമതിക്കാരാണെന്നത് തെറ്റിദ്ധാരണയാണെന്നും പറയുകയാണ് കായംകുളം എംഎല്‍എ യു പ്രതിഭ. എന്നാല്‍ കറകളഞ്ഞ രാഷ്ട്രീയ പ്രവര്‍ത്തകരും നമ്മുടെ സമൂഹത്തിലുണ്ടെന്ന് സ്വന്തം അനുഭവങ്ങളുടെ വെളിച്ചത്തില്‍ വ്യക്തമാക്കുകയാണ് പ്രതിഭയുടെ ഒരു ഫേസ്ബുക്ക് പോസ്റ്റ്. എംഎല്‍എയുടെ ഈ കുറിപ്പ് ഇതിനോടകം തന്നെ വൈറലായി മറിയിരിക്കുകയാണ്.

ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണ രൂപം:

തിരഞ്ഞെടുപ്പ് അടുത്തതതോടെ രാഷ്ട്രീയ രംഗത്തെ അഴിമതി കഥകളുടെ മറനീക്കി പുറത്തുവരുന്നുണ്ട്. എതിര്‍പാര്‍ട്ടികള്‍ അഴിമതി ആയുധമാക്കി പ്രചാരണണങ്ങളും നടത്തുന്നുണ്ട്. രാഷ്ട്രീയപ്രവര്‍ത്തകര്‍ മുഴുവന്‍ അഴിമതിക്കാരാണെന്ന പൊതുബോധം സമൂഹത്തിലുണ്ട്.  ഈ ചിന്താഗതിയെക്കുറിച്ചും ഇത് വെറും തെറ്റിധാരണയാണെന്നും തന്റെ അനുഭവങ്ങളുടെ വെളിച്ചത്തില്‍ കായംകുളം എംഎല്‍എ യു പ്രതിഭ എഴുതിയ കുറിപ്പ് ശ്രദ്ധേയമാകുന്നു. കുറിപ്പിന്റെ പൂര്‍ണ്ണരൂപം ഇങ്ങനെ:

ഇന്നലെ മാധ്യമങ്ങള്‍ ഏറെ ചര്‍ച്ച ചെയ്ത യെദ്യൂരപ്പയുടെ ഡയറിയെ കുറിച്ച് ഞാനും ഒരു പോസ്റ്റ് ഇട്ടിരുന്നു. ജനാധിപത്യ രാജ്യമായ ഇന്ത്യയുടെ ഇന്നത്തെ ഏറെ ശപിക്കപ്പെട്ട അവസ്ഥയാണ് അഴിമതി. എന്തിനാണ് രാഷ്ട്രീയ നേതാക്കന്‍മാര്‍ പണം കൊടുത്ത് അധികാരസ്ഥാനത്തേക്ക് വരുന്നത്. ഇത്തരം വാര്‍ത്തകള്‍ പരക്കെ പ്രചരിപ്പിക്കപ്പെടുമ്പോള്‍ അഴിമതി ഇല്ലാതെ സ്വജനപക്ഷപാതമില്ലാതെ പൊതുപ്രവര്‍ത്തനം നടത്തുന്ന നിരവധി രാഷ്ട്രീയ പ്രവര്‍ത്തകരെയും ഭരണാധികാരികളെയും പുതിയ തലമുറ എങ്ങനെ തിരിച്ചറിയും. എല്ലാവരും ഒരുപോലെ എന്ന് അവരില്‍ ചിലരെങ്കിലും വിധി എഴുതുമ്പോള്‍ അതും ജനാധിപത്യത്തിന് കളങ്കം ആണ്. രാഷ്ട്രീയ പകപോക്കലിന്റെ ഭാഗമായി ആരും ആരെ കുറിച്ചും വെറും ആരോപണം പറയരുത്. ഇന്നലെ ജനങ്ങളെ അറിയിച്ച ആരോപണങ്ങള്‍ തെളിയിക്കപ്പെടേണ്ടതായുണ്ട്… ഇല്ലെങ്കില്‍ കൃത്യമായ നിയമ പോരാട്ടത്തിലൂടെ സത്യം പുറത്തു വന്നേ മതിയാകൂ. (പണത്തിന്റെ പിന്‍ബലത്തില്‍ കൃത്യമായ നിയമ പോരാട്ടം എന്നതിന് എത്ര പ്രസക്തി എന്നെനിക്കും അറിയില്ല.)..

NB. കുട്ടനാട്ടിലെ പ്രളയത്തിനു ശേഷം ഏകദേശം പൂര്‍ണ്ണമായ് തകര്‍ന്നു പോയ എന്റെ വീട് പൊളിച്ചു.പുതിയ വീട് വെക്കാന്‍ ലോണ്‍ അന്വേഷിച്ചപ്പോഴും ചെലവ് കുറഞ്ഞ വീട് നിര്‍മ്മാണത്തെക്കുറിച്ച് അന്വേഷിച്ച് നടന്നപ്പോഴും അവസാനം ലോണ്‍ തുകയ്ക്ക് അനുസരിച്ച് കോണ്‍ട്രാക്ടറോട് സംസാരിച്ച് ലോണ്‍ തുകയല്ലാതെ മറ്റൊന്നും അധികം തരാന്‍ ഇല്ല കൈയ്യില്‍ പറഞ്ഞപ്പോള്‍ ഞങ്ങളെ പോലെയുള്ളവരെ നോക്കി സാധാരണ ജനം ചോദിക്കുന്ന ചോദ്യം ഉണ്ട് ഒരു എം എല്‍ എ ആണോ ഈ പറയുന്നത് എന്ന്. അതെ ഈ അവസ്ഥയിലേക്ക് നമ്മുടെ ജനത്തിനെ ചിന്തിപ്പിക്കുന്നത് ഇത്തരം വാര്‍ത്തകളാണ്. 

പണം കൊടുത്ത് പണം വാരുന്ന അധാര്‍മ്മിക പ്രവര്‍ത്തനം ആയ് രാഷ്ട്രീയം മാറരുത്… തെരഞ്ഞെടുപ്പ് കാലം പണം കണ്ടെത്തിയത് നല്ലവരായ നിരവധി മനുഷ്യര്‍ നല്‍കുന്ന സംഭാവനകളിലൂടെ തന്നെയാണ്. പ്രസ്ഥാനത്തിന്റെ, സഖാക്കളുടെ ,ജനാധിപത്യവിശ്വാസികളുടെ കറ കളഞ്ഞ സ്‌നേഹവും വിശ്വാസവും അതുകൊണ്ട് തന്നെ നിറയെ അനുഭവിച്ചിട്ടും ഉണ്ട്.. തെരഞ്ഞെടുപ്പ് കാലത്തെ കടം ഇനിയും നിലനില്‍ക്കുന്നുണ്ട് എന്ന ബാബുജാന്‍ സഖാവിന്റെ ഓര്‍മ്മപ്പെടുത്തലും ഉണ്ട്..

shortlink

Related Articles

Post Your Comments

Related Articles


Back to top button