Latest NewsSaudi ArabiaGulf

വാനഗതാഗതം നിയന്ത്രിക്കാന്‍ ഇനി വനിതകളും; ആദ്യ നിയമനം പൂര്‍ത്തിയായി

സൗദിയില്‍ എയര്‍ട്രാഫിക് കണ്‍ട്രോളര്‍മാരായി പതിനൊന്ന് സ്വദേശി യുവതികള്‍ നിയമിതരായി. 11 സൗദി യുവതികളാണ് കഴിഞ്ഞ ദിവസം ജിദ്ദിയിലെ എയര്‍ട്രാഫിക് കണ്‍ട്രോള്‍ ടവറില്‍ ജോലി ആരംഭിച്ചത്. എയര്‍നാവിഗേഷന്‍ സര്‍വ്വീസസ് കമ്പനിയില്‍ നിന്ന് പരിശീലനം പൂര്‍ത്തിയാക്കിയ ആദ്യബാച്ചിലെ യുവതികളാണ് ഇവര്‍. ജിദ്ദയിലെ എയര്‍ട്രാഫിക് കണ്‍ട്രോള്‍ സെന്ററിലാണ് ഇവര്‍ ജോലിയാരംഭിച്ചത്.

ലോകത്തെ ഏറ്റവും മാനസിക സമ്മര്‍ദ്ദമേറിയ തൊഴിലുകളിലൊന്നാണ് വ്യോമഗതാഗത നിയന്ത്രണം. ഒരു വര്‍ഷം നീണ്ട പരിശീലനത്തിനൊടുവിലാണ് 11 പേരും നിയമിതരായിരിക്കുന്നത്. ഇവരെ കൂടാതെ മറ്റു പതിനഞ്ചു യുവതികള്‍കൂടി ഇപ്പോള്‍ പരിശീലനം നേടി കൊണ്ടിരിക്കുകയാണ്. സൗദിയില്‍ ഇത് ആദ്യമായാണ് വനിതകള്‍ ഈ മേഖലയില്‍ ജോലിയില്‍ പ്രവേശിക്കുന്നത്. എയര്‍ട്രാഫിക് കണ്‍ട്രോളര്‍മാരായി വനിതകളെ നിയമിക്കുവാന്‍ 2017ലാണ് സൗദി തീരുമാനിച്ചത്. വനിതകള്‍ക്ക് കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിനോടൊപ്പം രാജ്യത്തിന്റെ സാമ്പത്തിക മേഖല ശക്തിപ്പെടുത്തുക എന്നതാണ് ലക്ഷ്യം.

shortlink

Related Articles

Post Your Comments

Related Articles


Back to top button