Kallanum Bhagavathiyum
Latest NewsIndia

ഗോവയുടെ പുതിയ നായകൻ രാജ്യത്തിന്റെ നായകന്റെ അനുഗ്രഹം തേടി

ന്യൂഡൽഹി: ഗോവ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റ പ്രമോദ് സാവന്ത് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി. ഡൽഹിയിലെ പ്രധാനമന്ത്രിയുടെ വസതിയിലായിരുന്നു കൂടിക്കാഴ്ച..മുഖ്യമന്ത്രിയായിരുന്നു മനോഹർ പരീക്കറിന്റെ നിര്യാണത്തെ തുടർന്നായിരുന്നു പ്രമോദ് സാവന്ത് മുഖ്യമന്ത്രിയായി സത്യ പ്രതിജ്ഞ ചെയ്തത്.

ഈ മാസം 10-ാം തീയതിയായിരുന്നു അർബുദ ബാധയെ തുടർന്ന് ചികിത്സയിൽ കഴിഞ്ഞിരുന്നു മനോഹർ പരീക്കർ അന്തരിച്ചത്.നേരത്തെ ഡെൽഹിയിലെത്തിയ പ്രമോദ് സാവന്ത് കേന്ദ്ര പ്രതിരോധ മന്ത്രി നിർമ്മലാ സീതാരാമൻ അടക്കമുള്ളവരുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.ഗോവയിലെ ബിജെപി നേതാക്കളായ വിനയ് തെൻഡുൽക്കർ, സഞ്ജീവ് ദേശായി തുടങ്ങിയവർക്കൊപ്പമായിരുന്നു സന്ദർശനം.

shortlink

Related Articles

Post Your Comments


Back to top button