KeralaLatest News

ദേശീയാധ്യക്ഷന്‍ വയനാട് വോട്ടുതേടുമോ… പറയാനാകാതെ എഐസിസി വൃത്തം

ന്യൂഡല്‍ഹി : രാഹുല്‍ ഗാന്ധിയുടെ വയനാട് സ്ഥാനാര്‍ഥിത്വം ഒരു ചോദ്യ ചിഹ്നമായി നില്‍ക്കുകയാണ്. മല്‍സരിക്കുമോ ഇ ല്ലയോ എന്നതില്‍ എഐസിസി നേതാക്കള്‍ക്ക് ഇതുവരെ വ്യക്തത വരുത്തിയിട്ടില്ല. അതേസമയം രാഹുല്‍ വയനാട് മല്‍സരിക്കുന്നതിനോട് പാര്‍ട്ടിക്കുള്ളില്‍ തന്നെ അഭിപ്രായമുണ്ടായെന്നാണ് സൂചന. ഇടതുപക്ഷം മുഖ്യഎതിരാളിയായി വരുന്ന മണ്ഡലത്തില്‍ രാഹുല്‍ ഗാന്ധി മത്സരിക്കുന്നത് നല്ല സൂചനയാവില്ലെന്ന് ചില നേതാക്കള്‍ അഭിപ്രായപ്പെട്ടതായും അറിയുന്നു.

വയനാട് വേണ്ടെന്നും ചില നേതാക്കള്‍ അഭിപ്രായപ്പെട്ടു. അന്തിമതീരുമാനം ഇന്ന് വെകിട്ടോടെ വ്യക്കമാക്കുമെന്ന് എഐസിസി ജനറല്‍ സെക്രട്ടറി ഉമ്മന്‍ ചാണ്ടി പറഞ്ഞിരുന്നു. പക്ഷേ ഇതുവരെ യാതൊന്നും വെളിവായിട്ടില്ല. നാളയോ നാളത്തേതിന് ശേഷമോ കോണ്‍ഗ്രസ് അധ്യക്ഷന്‍ ഇതിന് അന്തിമ തീരുമാനമെടുക്കുമെന്നാണ് അവസാനമായി ലഭിക്കുന്ന വിവരം.

shortlink

Related Articles

Post Your Comments

Related Articles


Back to top button