Latest NewsIndia

ഇനി എ.ടി.എം കാര്‍ഡില്ലാതെ പണം പിന്‍വലിക്കാം

തിരുവനന്തപുരം•എസ്.ബി.ഐ അക്കൗണ്ട്‌ ഉടമകള്‍ക്ക് ഇനി എ.ടി.എം കാര്‍ഡ്‌ ഇല്ലാതെ പണം പിന്‍വലിക്കാം. ഇതിനായി ഉപയോക്താക്കള്‍ തങ്ങളുടെ മൊബൈല്‍ ഫോണില്‍ ‘എസ്.ബി.ഐ യോനോ’ എന്ന ആപ്ലിക്കേഷന്‍ ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതുണ്ട്. ആ ആപ്ലിക്കേഷന്‍ തുറക്കുമ്പോള്‍ ‘ക്യാഷ് വിഡ്രോവല്‍’ എന്ന ഓപ്ഷന്‍ കാണാം. ഇതില്‍ ക്ലിക്ക് ചെയ്യുമ്പോള്‍ 6 ആക്ക ഒ.ടി.പി ലഭിക്കും. പരമാവധി അര മണിക്കൂര്‍ മാത്രമാകും ഈ ഒ.ടി.പിയുടെ കാലാവധി. എസ്.ബി.ഐയുടെ എ.ടി.എമ്മില്‍ എത്തിയ ശേഷം യോനോ പിന്നും ഈ ഒ.ടി.പിയും എന്റര്‍ ചെയ്ത് പണം പിന്‍വലിക്കാവുന്നതാണ്.

ഒരു ട്രാന്‍സാക്ഷനില്‍ പരമാവധി 10,000 രൂപയെ ഇങ്ങനെ പിന്‍വലിക്കാന്‍ കഴിയൂ. ഇത്തരത്തില്‍ ഒരു ദിവസം 20,000 രൂപ മാത്രമാണ് പിന്‍വലിക്കാന്‍ കഴിയുക.

തുടക്കത്തില്‍ 16,500 എ.ടി.എമ്മുകളില്‍ മാത്രമാണ് സേവനം ലഭ്യമാക്കിയിട്ടുള്ളു. അടുത്ത 3-4 മാസങ്ങള്‍ക്കുള്ളില്‍ രാജ്യത്തെ 60,000 എ.ടി.എമ്മുകളില്‍ സേവനം ലഭ്യാമാകും.

shortlink

Related Articles

Post Your Comments

Related Articles


Back to top button