KeralaLatest News

കോമാ മുന്നണിയിപ്പോള്‍ കോമാ സ്റ്റേജിലായി; രാഹുല്‍ ഗാന്ധി വയനാട്ടിൽ മത്സരിക്കുന്ന വാർത്തയിൽ പ്രതികരണവുമായി പിഎസ് ശ്രീധരന്‍ പിള്ള

കോഴിക്കോട്: വയനാട്ടില്‍ രാഹുല്‍ ഗാന്ധി സ്ഥാനാര്‍ത്ഥിയായി എത്തുന്നതിനെതിരെ വിമർശനവുമായി ബിജെപി സംസ്ഥാന അധ്യക്ഷന്‍ പിഎസ് ശ്രീധരന്‍ പിള്ള. കോമാ മുന്നണിയിപ്പോള്‍ കോമാ സ്റ്റേജിലായെന്നും ദേശീയ രാഷ്ട്രീയത്തില്‍ പിടിച്ച്‌ നില്‍ക്കാനാവാത്തതിനാലാണ് രാഹുല്‍ ഗാന്ധി വയനാട്ടിലേക്ക് വരുന്നതെന്നും ശ്രീധരന്‍ പിള്ള പറയുകയുണ്ടായി.

രാഹുല്‍ ഗാന്ധി മത്സരിക്കുന്നത് സിപിഎമ്മിന്റെ പിന്തുണയോടെയാണ്. പിവി അന്‍വറിന്റെ രാഹുല്‍ അനുകൂല പ്രഖ്യാപനം വ്യക്തമാക്കുന്നത് ഇക്കാര്യമാണെന്നും ശ്രീധരന്‍ പിള്ള കുറ്റപ്പെടുത്തി.

shortlink

Related Articles

Post Your Comments

Related Articles


Back to top button