Latest NewsIndia

മമതജീ ഏകാധിപതിയും തന്നിഷ്ടക്കാരിയുമെന്ന് രാഹുല്‍

മാല്‍ഡ :  ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി തന്നിഷ്ടക്കാരിയും ഏകാധിപതിയുമാണെന്ന് കോണ്‍ഗ്രസ് അധ്യക്ഷ്യന്‍ രാഹുല്‍ ഗാന്ധി. ഇടതിന്‍റെ ഭരണത്തില്‍ പൊറുതി മുട്ടിയാണ് മമതാജിയെ കയറ്റിയത് എന്നാല്‍ മുന്‍പത്തേതില്‍ നിന്ന് ഒരു മാറ്റവുംമഭരണത്തില്‍ വന്നിട്ടില്ലെന്നും മമത വാഗ്ദാനം നല്‍കി ആളുകളെ പറ്റിക്കുകയാണെന്ന് രാഹുല്‍ ആരോപിച്ചു.

മറുപക്ഷത്ത് കേന്ദ്രം മോദി കളളം അടിച്ചുവിടുമ്പോള്‍ നേരെ ഇപ്പുറത്ത് മമത പാഴ് വാഗ്ദാനം നല്‍കുന്നു. കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ബംഗാളില്‍ വേട്ടയാടപ്പെടുകയാണെന്നും രാഹുല്‍ പറ‍ഞ്ഞു. ഇതുവരെ നിങ്ങളുടെ യുവാക്കള്‍ക്ക് ജോലി ലഭിച്ചോ … കര്‍ഷകര്‍ക്ക് അനുകൂലമായി എന്തെങ്കിലും ഉണ്ടായോ..എന്ന് രാഹുല്‍ ചോദിച്ചു.

കോണ്‍ഗ്രസ് കേന്ദ്രം പിടിച്ചാല്‍ ബംഗാളിലെ ഈ പരിതാപകരമായ അവസ്ഥയില്‍ നിന്ന് കരകയറ്റുമെന്ന് രാഹുല്‍ വാഗ്ദാനവും നല്‍കി.ബംഗാളിലെ തിരഞ്ഞെടുപ്പ് പ്രചരമ റാലിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

shortlink

Related Articles

Post Your Comments

Related Articles


Back to top button