CinemaLatest NewsNews

എന്നെ സ്വയം വിപുലീകരിച്ച ഒരനുഭവമായിരുന്നു ഡിപ്രഷന്‍ നല്‍കിയത്; ദീപിക പറയുന്നു

താരങ്ങളെ കുറിച്ച് സാധാരണക്കാര്‍ക്കിടയില്‍ മുന്‍കൂട്ടിവെട്ട കുറച്ച് ധാരണകളുണ്ട്. ധാരാളം പണമുണ്ട്, പ്രശസ്തിയുണ്ട്, സൗന്ദര്യമുണ്ട്, അംഗീകാരമുണ്ട്… അതുകൊണ്ടു തന്നെ അവരുടെ ജീവിതം സന്തോഷം നിറഞ്ഞതായിരിക്കാം എന്നിങ്ങനെ…

എന്നാല്‍ ഈ ധാരണകളെല്ലാം തെറ്റാണെന്നാണ് പ്രമുഖ ബോളിവുഡ് താരമായ ദീപിക പദുക്കോണ്‍ പറയുന്നത്. വിഷാദരോഗത്തെ താന്‍ എങ്ങനെ അതിജീവിച്ചുവെന്ന് വിശദീകരിക്കുന്നതിലൂടെയാണ് താരം തന്റെ പ്രതികരണം അറിയിച്ചത്.

വോഗ് മാഗസിന് വേണ്ടി സംസാരിക്കുന്നതിനിടെയാണ് ദീപികയുടെ ശ്രദ്ധേയമായ പ്രതികരണം.

‘എനിക്ക്, എന്നെ സ്വയം വിപുലീകരിച്ച ഒരനുഭവമായിരുന്നു ഡിപ്രഷന്‍ നല്‍കിയത്. മാനസികമായ വിഷമതകളെ എങ്ങനെയെല്ലാം മറികടക്കാമെന്ന് അതെന്നെ പഠിപ്പിച്ചു. മറ്റൊരു കാര്യമുള്ളത്, എപ്പോളും ആളുകള്‍ക്ക് ഒരു തെറ്റിദ്ധാരണയുണ്ട്, ഇങ്ങനെയൊക്കെയുള്ള ആളുകള്‍ക്ക് മാത്രമേ ഡിപ്രഷന്‍ വരൂ, അല്ലാത്തവര്‍ക്ക് ഒരിക്കലും അത് വരില്ല…. അങ്ങനെയൊന്നുമില്ല. ഞാന്‍ സിനിമാമേഖലയില്‍ നിന്നാണ്, മറ്റ് മേഖലകളിലുള്ളവര്‍ക്ക് ഈ പ്രശ്നമുണ്ടാകുന്നില്ലേ? ഇത് ആര്‍ക്കും എപ്പോള്‍ വേണമെങ്കിലും സംഭവിക്കാവുന്ന ഒന്നാണെന്ന് മനസ്സിലാക്കണം’- ദിപിക പറയുന്നു.

Tags

Post Your Comments


Back to top button
Close
Close