KeralaLatest News

തിരുവനന്തപുരത്തും പത്തനംതിട്ടയിലും കോട്ടയത്തും ത്രികോണ പോര് തീപാറും; കേരളത്തിൽ മുൻ‌തൂക്കം ഏത് പാർട്ടിക്കാണെന്നുള്ള രഹസ്യാന്വേഷണ റിപ്പോർട്ട് ഇങ്ങനെ

കൊച്ചി: ലോക്‌സഭാ ഇലക്ഷനുമായി ബന്ധപ്പെട്ടുള്ള രഹസ്യാന്വേഷണ റിപ്പോർട്ട് പുറത്ത്. ഇതുപ്രകാരം കേരളത്തിൽ ബിജെപിക്ക് ഏറ്റവും കൂടുതൽ വിജയ സാധ്യത പത്തനംതിട്ടയിലാണെന്നാണ് സൂചന. ബിജെപി സംസ്ഥാന അധ്യക്ഷൻ പി എസ് ശ്രീധരൻ പിള്ള സീറ്റിനായി ശ്രമം നടത്തുമ്പോഴായിരുന്നു കെ സുരേന്ദ്രനാണ് വിജയസാധ്യതയെന്ന് കേന്ദ്ര ഇന്റലിജൻസ് ബ്യൂറോയുടെ റിപ്പോർട്ട് വന്നത്. ശബരിമല സമര നായകനെന്ന പ്രതിച്ഛായ സുരേന്ദ്രന് ഗുണം ചെയ്യും. ഈ സാഹചര്യത്തിലാണ് സുരേന്ദ്രനെ ബിജെപി കേന്ദ്ര നേതൃത്വം പത്തനംതിട്ടയിൽ സ്ഥാനാർത്ഥിയാക്കിത്.

കേരളത്തിൽ 3 പ്രധാന മണ്ഡലങ്ങളിൽ ബിജെപിക്ക് വിജയ സാധ്യതയെന്ന് കേന്ദ്ര ഇന്റലിജൻസ് ബ്യൂറോയുടെ വിലിയിരുത്തൽ. തിരുവനന്തപുരം, പത്തനംതിട്ട, കോട്ടയം എന്നീ മണ്ഡലങ്ങളാണവ. ഇവിടെ മൂന്നിടത്തും ശക്തമായ ത്രികോണ മത്സരം നടക്കും. തിരുവനന്തപുരത്ത് കുമ്മനവും ശശി തരൂരും തമ്മിലാകും നേരിട്ടുള്ള മത്സരമെന്നാണ് കേന്ദ്ര ഇന്റലിജൻസിന്റെ വിലയിരുത്തൽ. പത്തനംതിട്ടയിൽ സുരേന്ദ്രൻ അതിശക്തമായ മത്സരം കാഴ്ച വയ്ക്കും. തിരുവനന്തപുരത്ത് കുമ്മനമാണ് ഏറ്റവും കൂടുതൽ വോട്ട് പിടിക്കാൻ യോഗ്യനെന്നാണ് റിപ്പോർട്ട്. അതുകൊണ്ടാണ് മിസോറാം ഗവർണ്ണർ സ്ഥാനം രാജിവയ്‌പ്പിച്ച് കുമ്മനത്തെ എത്തിച്ചത്. ഇതേ റിപ്പോർട്ടാണ് സുരേന്ദ്രനും തുണയായത്. അതേസമയം കേരളത്തിൽ യുഡിഎഫിന് വ്യക്തമായ മുൻതൂക്കമുണ്ടെന്നാണ് രഹസ്യാന്വേഷണ റിപ്പോർട്ട്. തൃശൂരും ചാലക്കുടിയും കണ്ണൂരും കോൺഗ്രസ് നേടുമെന്നാണ് വലിയിരുത്തൽ. വടകരയിൽ പോരാട്ടം ശക്തമാണ്. ഇവിടേയും കെ മുരളീധരൻ മുൻതൂക്കം നേടുമെന്നാണ് പ്രവചനം. ഇടതുപക്ഷം തകരുമെന്നും വിലയിരുത്തലുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button