KeralaLatest News

കൊല്ലത്ത് ബിച്ചില്‍ തിരയില്‍പ്പെട്ട യുവദമ്പതികളെ കണ്ടെത്താനായില്ല

കൊല്ലം :  കൊല്ലം ബീച്ചിൽ തിരയിൽ​ കാണാതായ യുവദമ്പതികളെ കണ്ടെത്താനായില്ല. കൊട്ടിയം പറക്കുളം കല്ലുവിളവീട്ടിൽ സുനിൽ (23), ശാന്തിനി (19) എന്നിവരെയാണ് കാണാതായത്. തീരദേശപൊലീസും മറൈൻ എൻഫോഴ്സ്മെന്‍റും തിരച്ചില്‍ നടത്തിയെങ്കിലും ഫലമുണ്ടായില്ല.തിരച്ചില്‍ വ്യാപിപ്പിക്കുന്നതിന് മത്സ്യത്തൊഴിലാളികളുടെ സഹായം തേടിയിട്ടുണ്ട്.

അതിർത്തിരക്ഷാസേനയും തിരച്ചിലിൽ പങ്കാളിയായി. 14 നോട്ടിക്കൽ മൈൽ വരെയുള്ള ഭാഗത്താണ് സംയുക്ത തിരച്ചിൽ. കാൽതെറ്റി തിരയിലകപ്പെട്ട ശാന്തിനിയെ രക്ഷിക്കാൻ മുന്നോട്ടാഞ്ഞ സുനിലും തിരയിലകപ്പെടുകയായിരുന്നു. കൊട്ടിയം പുല്ലാങ്കുഴി പരേതനായ ഗോപാല​​െൻറയും ഇന്ദിരയുടെയും മകനാണ് സുനിൽ

shortlink

Related Articles

Post Your Comments

Related Articles


Back to top button