Latest NewsLife Style

ചൂട് കാരണം എ.സി വാങ്ങാൻ ആലോചിക്കും മുൻപ് ഇതൊന്ന് വായിക്കുക; വെറും 1500 രൂപ ചിലവിൽ വീടിനുള്ളിലെ ചൂടിനെ കുറയ്ക്കാം

ചുട്ടുപൊള്ളുന്ന ഈ വേനലിൽ വീടിനുള്ളിൽ ഇരിക്കാനാണ് നമ്മൾ താൽപര്യപ്പെടുന്നത്. എന്നാൽ കാറ്റ് കൊള്ളാനായി ഫാൻ ഇട്ടാലും ചുട്ടുപൊള്ളിയ റൂഫിൽ നിന്നും വമിക്കുന്ന ചൂടിനെ താഴേക്ക് തള്ളി ഫാനും നമ്മളെ ചുട്ടുപൊള്ളിക്കും. ഇനി ഒരു എ.സി പിടിപ്പിച്ചാലോ എന്ന് ആലോചിക്കുമ്പോഴേക്കും കറന്റ് ബില്ലാകും മനസ്സിൽ വരിക. എന്നാൽ 1000 സ്‌ക്വയർ ഫീറ്റ് വരുന്ന ഒരു വീടിന് 1500 രൂപയിൽ താഴെ മാത്രം ചിലവ് വരുന്ന ഒരു മാർഗ്ഗത്തിലൂടെ വീടിനുള്ളിലെ ചൂടിനെ അകറ്റാമെന്നാണ് സോഷ്യൽമീഡിയയിൽ കറങ്ങുന്ന ഒരു ഒരു പോസ്റ്റിന് പറയാനുള്ളത്. റൂഫ് ടോപ്പിനു ഒരു താത്കാലിക കോട്ടിംഗ് നൽകുകയാണ് മാർഗം. ടെറസിന്റെ തറയിൽ ഒരു താപ നിരോധന കവചം ഇതിലൂടെ നിർമ്മിക്കുകയാണ് ചെയ്യുന്നത്.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപംഎ.സി വാങ്ങാൻ ആലോചിക്കും മുൻപ് ഇതൊന്ന് വായിക്കുക…അഭൂതപൂർവ്വമായഅത്യുഷ്ണത്തിലൂടെ കടന്നു പോകുകയാണ് നമ്മൾ… മുറിക്കുള്ളിൽ ഫാൻ ഇട്ടാൽ പോലും വിയർത്തൊലിക്കുന്ന അവസ്ഥ..കാരണം ചുറ്റുമുള്ള ചൂട് വായുവിനെ ആണ് ഫാനും തള്ളി നീക്കുന്നത്.കോൺക്രീറ്റിനും അതിനുള്ളിലെ സ്റ്റീൽ കമ്പികൾക്കും ഉള്ള പ്രത്യേകതയാണ് താപത്തെ സംഭരിച്ചു വയ്ക്കാനും പിന്നീട് പുറത്തു വിടാനുമുള്ള കഴിവ്.ഇങ്ങനെ രാത്രി സമയങ്ങളിൽ പുറന്തള്ളുന്ന താപം മുറിക്കുള്ളിലെ ചൂട് അധികരിപ്പിക്കുന്നു..ഇത് തടയാൻ ഉള്ള ഒരേ ഒരു വഴി കോൺക്രീറ്റ് റൂഫ് ചൂട് പിടിക്കാതെ നോക്കുക എന്നതാണ്..ചിലർ പച്ച വിരി കെട്ടാറുണ്ട്..ചിലർ വെള്ളം കെട്ടി നിർത്തും (ചോർച്ചയ്ക്ക് കാരണം ആകാം.കൂടാതെരണ്ടര ഇഞ്ച് കനത്തിൽ എങ്കിലും വെള്ളം കെട്ടി നിർത്തിയാലേ ഫലം ഉണ്ടാവൂ), ചിലർ തെങ്ങോല വിരിക്കാറുണ്ട്..എങ്കിലും ഒരു പരിധിയ്ക്കു അപ്പുറം ചൂട് ശമിക്കില്ല..പിന്നെ ഉള്ള മാർഗ്ഗം ട്രസ്സ് വർക്ക്‌ ചെയ്യുക എന്നുള്ളതാണ്..അതാണെങ്കിൽ വളരെ ചിലവ് കൂടിയതുമാണ്…ഇപ്പോൾ വിപണിയിൽ കിട്ടുന്ന വിലയേറിയ ഹീറ്റ് റെസിസ്റ്റന്റ് പെയിന്റ് വാങ്ങി ഉപയോഗിച്ച് പണി കിട്ടിയവരുമുണ്ട്..റൂഫ് ടോപ്പ് സാദാരണ ആരും പെയിന്റ് ചെയ്യാറില്ല.എന്നാൽ പെയിന്റ് ചെയ്‌താൽ പോലും ചൂടിന് നേരിയ കുറവുണ്ടാകും എന്നതാണ് വാസ്തവം.1000 സ്‌ക്വയർ ഫീറ്റ് വരുന്ന ഒരു വീടിന് 1500 രൂപയിൽ താഴെ മാത്രം ചിലവ്‌ വരുന്ന ഒരു മാർഗ്ഗമാണ്..പരീക്ഷിച്ചു വിജയിച്ച ശേഷമാണ് ഇത് ഇവിടെ പങ്കു വയ്ക്കുന്നത്.നിങ്ങള്ക്ക് തന്നെ സ്വന്തമായി ചെയ്യാവുന്നതാണ്.
റൂഫ് ടോപ്പിനു ഒരു താത്കാലിക കോട്ടിങ് നൽകുകയാണ് ഇതിലൂടെ ചെയ്യുന്നത്.അതായത് ടെറസിന്റെ തറയിൽ ഒരു താപ നിരോധന കവചം.ഇത് നൽകിയാൽ എത്ര ചുട്ടു പൊള്ളുന്ന വെയിലിലും തറ ചൂട് പിടിക്കില്ല.നിങ്ങള്ക്ക് ചെരുപ്പ് ഇടാതെ തറയിൽ സ്പര്ശിക്കാം.തുണി വിരിക്കാം.
ഇതിനു വേണ്ട വസ്തുക്കൾ.
ലൈം പൗഡർ /വൈറ്റ് സിമന്റ്(ഹിമാലയൻ ലൈം ആണ് ഞാൻ ഉപയോഗിച്ചത്) 5 kg യുടെ പാക്കറ്റ് ആയി തന്നെ വാങ്ങുക.(കാരണം ഒരു മിക്സ് 5 കിലോയ്ക്ക് ആണ് തയ്യാറാക്കാൻ പോകുന്നത്)1000 സ്‌ക്വയർ ഫീറ്റ് നു രണ്ടു കോട്ട് വീതം അടിക്കാൻ ഏകദേശം 25-30 കിലോ(5-6 pkts) വേണ്ടി വരും.ഒരു പാക്കറ്റിനു 60 രൂപ കണക്കിന് 300-350 രൂപ. പിന്നെ വേണ്ടത് ഫെവിക്കോൾ സിന്തെറ്റിക് റെസിന് ആഡ്ഹെസ്സിവ് (വെള്ള പശ).ഒരു കിലോയുടെ ഒരു ബോട്ടിൽ 220 രൂപ. 5 കിലോയുടെ ഒരു മിക്സിന് ഒരു ബോട്ടിലിന്റെ മുക്കാൽ ഭാഗം വേണ്ടി വരും.അങ്ങനെ ഒരു അഞ്ചോ ആറോ ബോട്ടിൽ. ഇനി ചെയ്യേണ്ട വിധം .ടെറസ്സ് തൂത്തു വൃത്തിയാക്കുക.പായൽ ഉണ്ടെങ്കിൽ ബ്ലീച്ചിങ് പൗഡർ ഉപയോഗിച്ച് കളയുക. രാവിലെ 9 മണിക്ക് മുൻപും വൈകിട്ട് 4 മണിക്ക് ശേഷവും ആണ് പറ്റിയ സമയം.ഒരു വല്യ ബക്കറ്റു എടുക്കുക. അതിൽ 8 ലിറ്റർ വെള്ളം(1 ltr വെള്ള കുപ്പി ഉപയോഗിക്കാം) എടുക്കുക. അതിലേയ്ക്ക് 5kg യുടെ ലൈം പൗഡർ തട്ടുക.നന്നായി ഒരു പിവിസി പൈപ്പോ മറ്റോ ഉപയോഗിച്ച് മിക്സ് ചയ്തു 5 മിനുട്ട് വയ്ക്കുക.ഇനി ഫെവിക്കോൾ 1 kg ബോട്ടിലിന്റെ മുക്കാൽ ഭാഗം ഇതിലോട്ടു ഒഴിച്ച് നന്നായി ഇളക്കുക.10 min ശേഷം ഒന്നൂടെ ഇളക്കി ഒരു പെയിന്റിങ് ബ്രഷ് (റോളർ അല്ല) ഉപയോഗിച്ച് പെയിന്റിങ് തുടങ്ങാം. വാൾ പെയിന്റിങ് പോലെ അത്ര അനായാസമല്ല ഫ്ലോർ പെയിന്റിങ്. ഓരോ തവണ ബ്രഷ് മുക്കി അടിക്കുന്നതിനേക്കാൾ ഒരു ചെറിയ കപ്പ് ഉപയോഗിച്ച് തറയിൽ ഒഴിച്ച ശേഷം ബ്രഷ് ഓടിക്കുന്നതാണ് എളുപ്പം. തീരെ കനം കുറയാനും പാടില്ല കോട്ടിങ്. ആദ്യ ദിവസം തന്നെയോ അല്ലെങ്കിൽ രണ്ടോ മൂന്നോ ദിവസം എടുത്തോ ആദ്യ കോട്ടിങ് പൂർത്തിയാക്കുക. 12 മണിക്കൂർ കഴിഞ്ഞാൽ 4 നേരം വെള്ളം കുടഞ്ഞു നനയ്ക്കണം. ഒരു ദിവസത്തെ ഇടവേള എടുത്തിട്ട് സെക്കൻഡ് കോട്ടിങ് തുടങ്ങാം.അതും പൂർത്തിയായ ശേഷം മൂന്നാലു ദിവസം 4 നേരം നനയ്ക്കുക. ഒരു കട്ടിയുള്ള പാളി രൂപപ്പെട്ടു കഴിഞ്ഞു.ഇനി എത്ര വെയിൽ അടിച്ചാലും തട്ട് ചൂട് പിടിക്കില്ല. പാരപ്പെറ്റിന്റെ ഭിത്തിയിലും അടിക്കാം. നിങ്ങളുടെ ടാങ്ക് കറുപ്പാണെൽ ഉള്ളിലെവെള്ളം ചൂടാകുന്നത് ഒഴിവാക്കാൻ ടാങ്കിലും ഇത് അടിക്കാവുന്നതാണ്. മിക്സ് കൃത്യമായി നല്ല രീതിയിൽ ചെയ്യുകയാണെങ്കിൽ രണ്ടോ മൂന്നോ കൊല്ലം ഇത് നിലനിൽക്കും.അതിനു ശേഷം വീണ്ടും പെയിന്റ് ചെയ്യാം. ഉള്ളിലെ ചൂട് 5 ഡിഗ്രി വരെ പരമാവധികുറയുമെന്ന് കരുതപ്പെടുന്നു. ഫാൻ ഇടുമ്പോൾ നല്ല തണുത്ത കാറ്റ് ലഭിക്കും. പാരിസ്ഥിതിക പ്രശ്നം ഒന്നും തന്നെയില്ല.വ്യത്യാസം നിങ്ങള്ക്ക് നല്ല പോലെ അറിയാൻ സാധിക്കും.യാതൊരു മുൻപരിചയവും പെയിന്റിങ്ങിലോ മിക്സിങ്ങിലോ ആവശ്യമില്ല.സ്വന്തമായി ചെയ്യാം. അഭിപ്രായങ്ങൾ അറിയിക്കുക.( pls note i am not doing any kind of this works and this post is not supposed for any commercial purpose.This is just sharing my experience.)

shortlink

Related Articles

Post Your Comments

Related Articles


Back to top button