Latest NewsKeralaNews

വറ്റിവരണ്ട് കേരളം! ഈ 10 പഞ്ചായത്തുകളിൽ കുടിവെള്ളം കിട്ടാക്കനിയായേക്കും, മുന്നറിയിപ്പുമായി അധികൃതർ

നദികളും ജലാശയങ്ങളും വറ്റിവരണ്ടതോടെ കേരളത്തിലെ കിഴക്കൻ പ്രദേശങ്ങൾ വറുതിയിലാണ്

വേനൽ ചൂട് ക്രമാതീതമായി ഉയർന്നതോടെ മിക്ക ജലസ്രോതസ്സുകളിലെയും ജലനിരപ്പ് താഴ്ന്നിരിക്കുകയാണ്. ഇത്തരത്തിൽ ഭൂഗർഭ ജലനിരപ്പ് താഴുന്നത് മലയോര ജില്ലകളെ ജലക്ഷാമത്തിലേക്ക് നയിച്ചേക്കുമെന്നാണ് സൂചന. വേനൽ ഇനിയും കനക്കുകയാണെങ്കിൽ പത്തനംതിട്ട ജില്ലയിലെ 10 പഞ്ചായത്തുകളിൽ കുടിവെള്ളം കിട്ടാക്കനിയായി മാറിയേക്കുമെന്നാണ് അധികൃതരുടെ മുന്നറിയിപ്പ്. 10 പഞ്ചായത്തുകളിലെയും ഭൂഗർഭ ജലനിരപ്പ് അപകടകരമാംവിധം താഴുകയാണ്. നിലവിൽ, പ്രദേശത്ത് ജിയോളജി, ഹൈഡ്രോ ജിയോളജി റിമോട്ട് സെൻസിംഗ്, റോക്ക് സ്ട്രക്ചറുകൾ, ഭൂഗർഭജല റീചാർജിംഗ് എന്നിവയെക്കുറിച്ച് പഠനങ്ങൾ നടത്തിയിട്ടുണ്ട്. പ്രമാടം, കോന്നി, അരവപ്പുലം, നാറാണംമൂഴി, തണ്ണിത്തോട്, വളളിക്കോട്, ഓമല്ലൂർ, റാന്നി, ചിറ്റാർ, സീതത്തോട് എന്നിവിടങ്ങളിലെ ജലനിരപ്പാണ് താഴ്ന്നിരിക്കുന്നത്.

നദികളും ജലാശയങ്ങളും വറ്റിവരണ്ടതോടെ കേരളത്തിലെ കിഴക്കൻ പ്രദേശങ്ങൾ വറുതിയിലാണ്. 2018ലെ പ്രളയത്തിനു ശേഷമാണ് സംസ്ഥാനത്ത് ഭൂഗർഭ ജലനിരപ്പ് ഇത്തരത്തിൽ താഴാൻ തുടങ്ങിയത്. ഓരോ വർഷം കഴിയുന്തോറും ഭൂഗർഭ ജലനിരപ്പ് ക്രമാതീതമായാണ് താഴുന്നത്. കേരളത്തിൽ ഏറ്റവും കൂടുതൽ മഴ ലഭിക്കുന്ന ജില്ലയാണ് പത്തനംതിട്ട. എന്നാൽ, ലഭിക്കുന്ന മഴ ഭൂമിക്കടിയിലേക്ക് ആഴ്ന്നിറങ്ങുന്നില്ല എന്നതാണ് ആശങ്ക സൃഷ്ടിച്ചിരിക്കുന്നത്. പോയ വർഷത്തിൽ കനത്ത മഴയെ തുടർന്ന് പ്രാദേശികമായ വെള്ളപ്പൊക്കങ്ങളും, ചെറിയ ഉരുൾപൊട്ടലുകളും ഉണ്ടായിട്ടുണ്ട്.

Also Read: ഉഗ്രമൂർത്തിയാണെങ്കിലും ഭക്തരിൽ ക്ഷിപ്രപ്രസാദിയാണ് നരസിംഹമൂർത്തി, ഭജിക്കേണ്ടത് ഇങ്ങനെ

shortlink

Related Articles

Post Your Comments

Related Articles


Back to top button